സ്ഥിരം സമിതി അധ്യക്ഷരെ തെരഞ്ഞെടുത്തു

ചെങ്ങമനാട്: ഗ്രാമപഞ്ചായത്തില്‍ . ധനകാര്യം, വികസനം, ക്ഷേമകാര്യം എന്നിവ ഭരണകക്ഷിയായ യു.ഡി.എഫിനും ആരോഗ്യം-വിദ്യാഭ്യാസം ഇടതു മുന്നണിക്കുമാണ് ലഭിച്ചത്. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷാജന്‍ എബ്രഹമാണ് ധനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍. നിഷ പൗലോസ്, നിഷ, സി.എസ്. അസീസ്, പി.എന്‍. സിന്ധു എന്നിവരാണ് ധനകാര്യ സമിതിയിലെ അംഗങ്ങള്‍. വികസന കാര്യ അധ്യക്ഷ റെജീന നാസറാണ്. നഹാസ് കളപ്പുരയില്‍, ടി.വി. സുധീഷ്, ലത ഗംഗാധരന്‍ എന്നിവരാണ് അംഗങ്ങള്‍. ക്ഷേമകാര്യ സമിതി അധ്യക്ഷനായി നൗഷാദ് പാറപ്പുറവും തെരഞ്ഞെടുക്കപ്പെട്ടു. ജയ മുരളീധരന്‍, ഭാവന രഞ്ജിത്, ശോഭന സുരേഷ് എന്നിവര്‍ അംഗങ്ങളാണ്. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷയായി ഷക്കീല മജീദും അംഗങ്ങളായി വിജിത വിനോദ്, ഇ.ഡി. ഉണ്ണികൃഷ്ണന്‍, ഇ.കെ. അനില്‍കുമാര്‍ എന്നിവരെയും തെരഞ്ഞെടുത്തു. പൊതുമരാമത്ത് (ബില്‍ഡിങ് ) അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.എന്‍. രാജേഷായിരുന്നു വരണാധികാരി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.