ലോട്ടറി തൊഴിലാളികൾ ധർണ നടത്തി

കൊച്ചി: കേരള ഭാഗ്യക്കുറി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഓൾ കേരള ലോട്ടറി ട്രേഡേഴ്സ് യൂനിയൻ (എ.ഐ.ടി.യു.സി) നേതൃത്വത്തിൽ ലോട്ടറി തൊഴിലാളികൾ എറണാകുളം ബി.എസ്.എൻ.എൽ ഓഫിസിന് മുന്നിൽ ധർണ നടത്തി. എ.ഐ.ടി.യു.സി ജില്ല വൈസ് പ്രസിഡൻറ് ടി.സി. സൻജിത്ത് ഉദ്‌ഘാടനം ചെയ്തു. യൂനിയൻ ജില്ല പ്രസിഡൻറ് ഷാജി ഇടപ്പള്ളി അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ബാബു കടമക്കുടി, എ.ഐ.ടി.യു.സി ജില്ല എക്സിക്യൂട്ടിവ് അംഗം സജിനി തമ്പി, മണ്ഡലം പ്രസിഡൻറ് വി.എസ്. സുനിൽകുമാർ, വിഷ്ണു കുന്നത്തുനാട്, സി.എം. വിനോദിനി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.