നഗര വികസനത്തിന്​ ബജറ്റിൽ പണം അനുവദിക്കണം

കൊച്ചി: നഗരത്തിലെ പ്രധാന വികസന പദ്ധതികൾ സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തണമെന്ന്​ മേയർ ധനമന്ത്രിയോട്​ അഭ്യർഥിച്ചു. തേവരയിലെ ഗതാഗതക്കുരുക്ക്​ പരിഹരിക്കാൻ ഡി.എം.ആർ.സി തയാറാക്കിയ 291 കോടി രൂപയുടെ ഡി.പി.ആർ പ്രകാരമുള്ള തേവര സമാന്തര റോഡ്​ നിർമാണം അടിയന്തര പ്രാധാന്യമുള്ളതിനാൽ ഫണ്ട്​ അനുവദിക്കണം. ഗോശ്രീ-മാമംഗലം റോഡ്​, പള്ളുരുത്തി സമാന്തര റോഡ്​ തുടങ്ങിയ പ്രധാന റോഡുകളുടെ വികസനത്തിന്​ പ്രത്യേക പാക്കേജും വേണം. മാന്ത്ര എൻ​വയൺമൻെറൽ സ്​കീമിന്​ പണം അനുവദിച്ച്​ ബൗണ്ടറി കനാൽ വികസനം പൂർത്തീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്​. മന്ത്രി തോമസ്​ ഐസക്​ ഞായറാഴ്​ച രാവിലെ 10ന്​ എറണാകുളം ടൗൺ ഹാളിൽ വാണിജ്യ വ്യവസായ-സാമൂഹിക സംഘടനകളുടെ പ്രതിനിധികളു​മായി കൊച്ചിയുടെ വികസനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സംവദിക്കുന്നുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.