Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jan 2021 12:03 AM GMT Updated On
date_range 13 Jan 2021 12:03 AM GMTനഗര വികസനത്തിന് ബജറ്റിൽ പണം അനുവദിക്കണം
text_fieldsbookmark_border
കൊച്ചി: നഗരത്തിലെ പ്രധാന വികസന പദ്ധതികൾ സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തണമെന്ന് മേയർ ധനമന്ത്രിയോട് അഭ്യർഥിച്ചു. തേവരയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഡി.എം.ആർ.സി തയാറാക്കിയ 291 കോടി രൂപയുടെ ഡി.പി.ആർ പ്രകാരമുള്ള തേവര സമാന്തര റോഡ് നിർമാണം അടിയന്തര പ്രാധാന്യമുള്ളതിനാൽ ഫണ്ട് അനുവദിക്കണം. ഗോശ്രീ-മാമംഗലം റോഡ്, പള്ളുരുത്തി സമാന്തര റോഡ് തുടങ്ങിയ പ്രധാന റോഡുകളുടെ വികസനത്തിന് പ്രത്യേക പാക്കേജും വേണം. മാന്ത്ര എൻവയൺമൻെറൽ സ്കീമിന് പണം അനുവദിച്ച് ബൗണ്ടറി കനാൽ വികസനം പൂർത്തീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രി തോമസ് ഐസക് ഞായറാഴ്ച രാവിലെ 10ന് എറണാകുളം ടൗൺ ഹാളിൽ വാണിജ്യ വ്യവസായ-സാമൂഹിക സംഘടനകളുടെ പ്രതിനിധികളുമായി കൊച്ചിയുടെ വികസനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സംവദിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story