ബാലറ്റ് തുറന്നുനോക്കിയ സംഭവം: പ്രതിപക്ഷം യോഗം ബഹിഷ്കരിച്ചു

അങ്കമാലി: പാറക്കടവ് ഗ്രാമപഞ്ചായത്തില്‍ പ്രഥമ കമ്മിറ്റി യോഗം പ്രതിപക്ഷം ബഹിഷ്കരിച്ചു. പ്രസിഡൻറ്​ തെരഞ്ഞെടുപ്പില്‍ അംഗങ്ങളുടെ ബാലറ്റ് പേപ്പര്‍ തുറന്നുനോക്കിയ സംഭവത്തില്‍ നടപടി വേണമെന്ന്​ ആവശ്യപ്പെട്ടായിരുന്നു പഞ്ചായത്ത് കമ്മിറ്റി യോഗം ബഹിഷ്കരിച്ചത്. വോട്ടവകാശത്തി​ൻെറ രഹസ്യസ്വഭാവം നഷ്​ടപ്പെടുത്തി പ്രസിഡൻറ്​ സ്ഥാനത്തേക്കു ചട്ടവിരുദ്ധമായി തെരഞ്ഞെടുക്കപ്പെട്ട എസ്.വി. ജയദേവനും കൂട്ടുനിന്ന മറ്റ് അംഗങ്ങളും രാജിവെക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. യോഗം ബഹിഷ്കരിച്ച ശേഷം പുറത്തുവന്ന അംഗങ്ങള്‍ ഇടതു മുന്നണി നേതാക്കള്‍ക്കൊപ്പം പഞ്ചായത്ത്​ ഓഫിസിനു മുന്നില്‍ പ്രതിഷേധവും സംഘടിപ്പിച്ചു. പ്രതിപക്ഷ അംഗങ്ങളായ രാഹുല്‍ കൃഷ്ണന്‍, ജിഷ ശ്യാം, പി.ആര്‍. രാജേഷ്, ശാന്ത ഉണ്ണികൃഷ്ണന്‍, മിനി ജയസൂര്യന്‍, ആശ ദിനേശന്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.