കോവിഡ്​ പ്രതിസന്ധിയിലും പദ്ധതികൾ പൂര്‍ത്തീകരിച്ച് അസറ്റ് ഹോംസ്

Atn. ബിസിനസ്​ കൊച്ചി: കോവിഡ്​ പ്രതിസന്ധിക്കിടയിലും ഏഴ്​ ഭവന പദ്ധതിയിലും രണ്ട് വാണിജ്യ പദ്ധതിയിലുമായി മൊത്തം 11 ലക്ഷം ചതുരശ്രയടി വരുന്ന 500ലേറെ അപ്പാര്‍ട്മൻെറുകളുടെയും വില്ലകളുടെയും ഷോറൂമുകളുടെയും ഓഫിസുകളുടെയും നിര്‍മാണം പൂർത്തീകരിച്ച്​ അസറ്റ്​ ഹോംസ്​. 2020ല്‍ ലക്ഷ്യമിട്ട 500 ഭവനങ്ങളുടെ നിര്‍മാണം പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും പൂര്‍ത്തീകരിക്കുകയും ഭൂരിഭാഗവും ഉടമകള്‍ക്ക്​ കൈമാറുകയും ചെയ്​തതായി എം.ഡി വി. സുനില്‍കുമാര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ഏറ്റവും ഉയര്‍ന്ന ക്രിസില്‍ റേറ്റിങ്ങായ ഡി.എ2+ ഈ വര്‍ഷവും നിലനിര്‍ത്താനായതും അസറ്റ് ഹോംസിന് നേട്ടമായി. 2021ല്‍ നാല് പദ്ധതികൂടി നിര്‍മാണം പൂര്‍ത്തീകരിച്ച് കൈമാറും. കൊല്ലം, തൃശൂര്‍, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ഈ പദ്ധതികള്‍. 12 പുതിയ ഭവന പദ്ധതികളുടെ നിര്‍മാണവും ഇൗവർഷം ആരംഭിക്കും. കൊച്ചിയില്‍ കാക്കനാട് ഡൗണ്‍ ടു എര്‍ത്ത് എന്ന പേരിൽ കുറഞ്ഞ വിലയിലുള്ള അപ്പാർട്മൻെറ്​ പദ്ധതി നടപ്പാക്കും. വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ ഫണ്ട് മാനേജിങ്​ പാര്‍ട്​ണര്‍ സാജന്‍ പിള്ള, ടോറസ് ഇന്‍വെസ്​റ്റ്​മൻെറ്​ ഹോള്‍ഡിങ്​സ് കണ്‍ട്രി എം.ഡി (ഇന്ത്യ) അജയ് പ്രസാദ്, സീസണ്‍ ടു സി.ഇ.ഒ അഞ്ജലി നായര്‍, ക്രിസില്‍ എം.എസ്.എം.ഇ സൊലൂഷന്‍സ് ബിസിനസ് ഹെഡ് ബിനൈഫര്‍ ജഹാനി, അസറ്റ് ഹോംസ് ഡയറക്ടര്‍മാരായ ഡോ. എം.പി ഹസന്‍കുഞ്ഞി, സി.വി. റപ്പായി, എന്‍. മോഹനന്‍ എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.