Atn. ബിസിനസ് കൊച്ചി: കോവിഡ് പ്രതിസന്ധിക്കിടയിലും ഏഴ് ഭവന പദ്ധതിയിലും രണ്ട് വാണിജ്യ പദ്ധതിയിലുമായി മൊത്തം 11 ലക്ഷം ചതുരശ്രയടി വരുന്ന 500ലേറെ അപ്പാര്‍ട്മൻെറുകളുടെയും വില്ലകളുടെയും ഷോറൂമുകളുടെയും ഓഫിസുകളുടെയും നിര്‍മാണം പൂർത്തീകരിച്ച് അസറ്റ് ഹോംസ്. 2020ല്‍ ലക്ഷ്യമിട്ട 500 ഭവനങ്ങളുടെ നിര്‍മാണം പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും പൂര്‍ത്തീകരിക്കുകയും ഭൂരിഭാഗവും ഉടമകള്‍ക്ക് കൈമാറുകയും ചെയ്തതായി എം.ഡി വി. സുനില്‍കുമാര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ഏറ്റവും ഉയര്‍ന്ന ക്രിസില്‍ റേറ്റിങ്ങായ ഡി.എ2+ ഈ വര്‍ഷവും നിലനിര്‍ത്താനായതും അസറ്റ് ഹോംസിന് നേട്ടമായി. 2021ല്‍ നാല് പദ്ധതികൂടി നിര്‍മാണം പൂര്‍ത്തീകരിച്ച് കൈമാറും. കൊല്ലം, തൃശൂര്‍, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ഈ പദ്ധതികള്‍. 12 പുതിയ ഭവന പദ്ധതികളുടെ നിര്‍മാണവും ഇൗവർഷം ആരംഭിക്കും. കൊച്ചിയില്‍ കാക്കനാട് ഡൗണ്‍ ടു എര്‍ത്ത് എന്ന പേരിൽ കുറഞ്ഞ വിലയിലുള്ള അപ്പാർട്മൻെറ് പദ്ധതി നടപ്പാക്കും. വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ ഫണ്ട് മാനേജിങ് പാര്‍ട്ണര്‍ സാജന്‍ പിള്ള, ടോറസ് ഇന്വെസ്റ്റ്മൻെറ് ഹോള്‍ഡിങ്സ് കണ്‍ട്രി എം.ഡി (ഇന്ത്യ) അജയ് പ്രസാദ്, സീസണ്‍ ടു സി.ഇ.ഒ അഞ്ജലി നായര്‍, ക്രിസില്‍ എം.എസ്.എം.ഇ സൊലൂഷന്‍സ് ബിസിനസ് ഹെഡ് ബിനൈഫര്‍ ജഹാനി, അസറ്റ് ഹോംസ് ഡയറക്ടര്‍മാരായ ഡോ. എം.പി ഹസന്‍കുഞ്ഞി, സി.വി. റപ്പായി, എന്‍. മോഹനന്‍ എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jan 2021 12:02 AM GMT Updated On
date_range 2021-01-13T05:32:59+05:30കോവിഡ് പ്രതിസന്ധിയിലും പദ്ധതികൾ പൂര്‍ത്തീകരിച്ച് അസറ്റ് ഹോംസ്
text_fieldsNext Story