എയിഡഡ് അധ്യാപകരുടെ രാഷ്​ട്രീയ പ്രവർത്തനം: സർക്കാർ വാദം പൂർത്തിയായി

കൊച്ചി: എയിഡഡ് സ്കൂൾ അധ്യാപകരുടെ രാഷ്​ട്രീയ പ്രവർത്തനം തടയണമെന്ന ഹരജിയിൽ സർക്കാറി​ൻെറ വാദം പൂർത്തിയായി. സർക്കാർ സ്കൂൾ അധ്യാപകർക്കും ജീവനക്കാർക്കും രാഷ്​ട്രീയ പ്രവർത്തനം വിലക്കിയിട്ടുണ്ടെങ്കിലും എയിഡഡ് സ്കൂൾ അധ്യാപകർക്ക് ഇതു ബാധകമാക്കാത്തത് അനീതിയാണെന്ന് കാട്ടി പിറവം പാഴൂർ സ്വദേശി ജിബു പി. തോമസ് നൽകിയ ഹരജിയാണ് ചീഫ് ജസ്​റ്റിസ് എസ്. മണികുമാർ, ജസ്​റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ചി​ൻെറ പരിഗണനയിലുള്ളത്​. എയിഡഡ് സ്കൂൾ അധ്യാപകർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനടക്കം രാഷ്​ട്രീയ അവകാശം അനുവദിച്ചിട്ടുണ്ടെന്നും കേരള വിദ്യാഭ്യാസ നിയമത്തിലും ചട്ടത്തിലും ഇതിന് വ്യവസ്ഥയുണ്ടെന്നുമായിരുന്നു സർക്കാർ വാദം. ഹരജിക്കാരുടെ മറുവാദത്തിനായി ഹരജി ബുധനാഴ്​ചയും പരിഗണിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.