സ്വർണക്കടത്ത്​; ഡിജിറ്റൽ തെളിവുകളുടെ പരിശോധന വൈകുന്നെന്ന്​ എൻ.ഐ.എ

കൊച്ചി: യു.എ.ഇ കോൺസുലേറ്റി​ൻെറ നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയത്​ ഗുരുതര കേസായിട്ടുപോലും പ്രതികളിൽനിന്ന്​ പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങളുടെ ഫൊറൻസിക് പരിശോധനാഫലം സമയബന്ധിതമായി ലഭിക്കുന്നില്ലെന്ന്​ എൻ.ഐ.എ. പ്രതികളുടെ പക്കൽ കണ്ടെത്തിയ 99 ഉപകരണങ്ങളിൽ 22 എണ്ണത്തി​ൻെറ പരിശോധനാഫലമാണ് ഇതുവരെ ലഭിച്ചത്. പരിശോധന ഫലത്തിനായി ഒരു മാസം മുമ്പ്​ അപേക്ഷ നൽകിയിട്ടും റിപ്പോർട്ട്​ ലഭിച്ചില്ലെന്നും പ്രോസിക്യൂട്ടർ എറണാകുളം പ്രത്യേക കോടതിയെ അറിയിച്ചു. അന്വേഷണം 90 ദിവസം പിന്നിട്ടിട്ടും തെളിവുകൾ കണ്ടെത്തുന്നില്ലെന്ന്​ കാട്ടി പ്രതിഭാഗം ജാമ്യാപേക്ഷ സമർപ്പിച്ചതിനെത്തുടർന്നാണ്​ ഡിജിറ്റൽ ഫൊറൻസിക് ഫലം ലഭിക്കാൻ വൈകുന്ന കാര്യം അന്വേഷണ സംഘം ബോധിപ്പിച്ചത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.