Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Oct 2020 11:59 PM GMT Updated On
date_range 14 Oct 2020 11:59 PM GMTസ്വർണക്കടത്ത്; ഡിജിറ്റൽ തെളിവുകളുടെ പരിശോധന വൈകുന്നെന്ന് എൻ.ഐ.എ
text_fieldsbookmark_border
കൊച്ചി: യു.എ.ഇ കോൺസുലേറ്റിൻെറ നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയത് ഗുരുതര കേസായിട്ടുപോലും പ്രതികളിൽനിന്ന് പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങളുടെ ഫൊറൻസിക് പരിശോധനാഫലം സമയബന്ധിതമായി ലഭിക്കുന്നില്ലെന്ന് എൻ.ഐ.എ. പ്രതികളുടെ പക്കൽ കണ്ടെത്തിയ 99 ഉപകരണങ്ങളിൽ 22 എണ്ണത്തിൻെറ പരിശോധനാഫലമാണ് ഇതുവരെ ലഭിച്ചത്. പരിശോധന ഫലത്തിനായി ഒരു മാസം മുമ്പ് അപേക്ഷ നൽകിയിട്ടും റിപ്പോർട്ട് ലഭിച്ചില്ലെന്നും പ്രോസിക്യൂട്ടർ എറണാകുളം പ്രത്യേക കോടതിയെ അറിയിച്ചു. അന്വേഷണം 90 ദിവസം പിന്നിട്ടിട്ടും തെളിവുകൾ കണ്ടെത്തുന്നില്ലെന്ന് കാട്ടി പ്രതിഭാഗം ജാമ്യാപേക്ഷ സമർപ്പിച്ചതിനെത്തുടർന്നാണ് ഡിജിറ്റൽ ഫൊറൻസിക് ഫലം ലഭിക്കാൻ വൈകുന്ന കാര്യം അന്വേഷണ സംഘം ബോധിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story