കൊച്ചിൻ കോളജിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം

മട്ടാഞ്ചേരി: സർക്കാർ സഹായത്തോടെ നഗരസഭ വക ഭൂമിയിൽ പ്രവർത്തിക്കുന്ന കൊച്ചിൻ കോളജിൽ വിദ്യാർഥികളിൽനിന്ന് സീറ്റിനായി വൻ തുക കോഴ വാങ്ങുന്ന മാനേജ്മൻെറിനെ പിരിച്ചുവിട്ട് കോളജ് സർക്കാർ ഏറ്റെടുക്കണമെന്ന്​ ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കോളജിന് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. സമരം കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി ഷമീർ വളവത്ത് ഉദ്ഘാടനം ചെയ്തു. ആർ. ബഷീർ അധ്യക്ഷത വഹിച്ചു. മുജീബ് കൊച്ചങ്ങാടി, ലിജു മട്ടാഞ്ചേരി, സുഹൈൽ കൊച്ചി എന്നിവർ നേതൃത്വം നൽകി. കഴിഞ്ഞ ദിവസം കൈക്കൂലി വാങ്ങുന്നതിനിടെ ഇവിടത്തെ ജീവനക്കാരനെ വിജിലൻസ് അറസ്​റ്റ്​ ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.