Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകൊച്ചിൻ കോളജിൽ യൂത്ത് ...

കൊച്ചിൻ കോളജിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം

text_fields
bookmark_border
മട്ടാഞ്ചേരി: സർക്കാർ സഹായത്തോടെ നഗരസഭ വക ഭൂമിയിൽ പ്രവർത്തിക്കുന്ന കൊച്ചിൻ കോളജിൽ വിദ്യാർഥികളിൽനിന്ന് സീറ്റിനായി വൻ തുക കോഴ വാങ്ങുന്ന മാനേജ്മൻെറിനെ പിരിച്ചുവിട്ട് കോളജ് സർക്കാർ ഏറ്റെടുക്കണമെന്ന്​ ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കോളജിന് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. സമരം കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി ഷമീർ വളവത്ത് ഉദ്ഘാടനം ചെയ്തു. ആർ. ബഷീർ അധ്യക്ഷത വഹിച്ചു. മുജീബ് കൊച്ചങ്ങാടി, ലിജു മട്ടാഞ്ചേരി, സുഹൈൽ കൊച്ചി എന്നിവർ നേതൃത്വം നൽകി. കഴിഞ്ഞ ദിവസം കൈക്കൂലി വാങ്ങുന്നതിനിടെ ഇവിടത്തെ ജീവനക്കാരനെ വിജിലൻസ് അറസ്​റ്റ്​ ചെയ്തിരുന്നു.
Show Full Article
TAGS:
Next Story