അപകടക്കെണിയായി സ്‌കൂളിന് മുന്നിലെ ഹമ്പുകൾ

ആലങ്ങാട്: പാനായിക്കുളം ലിറ്റിൽ ഫ്ലൈവർ ഹൈസ്കൂളിന് മുന്നിൽ സ്ഥാപിച്ച രണ്ടു വലിയ ഹമ്പുകൾ സൈക്കിൽ യാത്രക്കാരായ സ്കൂൾ വിദ്യാർഥികൾക്കും ഇരുചക്ര വാഹനക്കാർക്കും ഭീഷണി ആകുന്നു. നിത്യേന നിരവധി വിദ്യാർഥികളും, മറ്റ്‌ വാഹന യാത്രക്കാരും കടന്നു പോകുന്നത് അടുപ്പിച്ചുള്ള രണ്ട് വലിയ ഹമ്പുകൾ ചാടിയാണ്. സൈക്കിൾ യാത്രികർ ഉൾപ്പെടെയുള്ള ഇരുചക്രവാഹനക്കാർ ഹമ്പിൽ തട്ടി മറിഞ്ഞു വീഴുന്നത് നിത്യ സംഭവം ആയി. ഹമ്പുകൾ നീക്കി പകരം നൂതനമായ സുരക്ഷ സംവിധാനം ഏർപ്പെടുത്തണമെന്ന് നാട്ടുകാർ പല പ്രാവശ്യം അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും നടപടി ഉണ്ടായിട്ടില്ല. അപകടം ഉണ്ടാകാതിരിക്കാൻ സ്ഥാപിച്ച ഹമ്പുകൾ ഇപ്പോൾ അപകടം വരുത്തിവെക്കുന്ന സ്ഥിതിയാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.