ദേശീയപാതയിൽ മരണക്കുഴികൾ വ്യാപകം; നാട്ടുകാർ സമരത്തിലേക്ക്

അങ്കമാലി: ദേശീയപാതയിൽ ജില്ല അതിർത്തിയായ കറുകുറ്റി മുതൽ മംഗലപ്പുഴപ്പാലം വരെ മാസങ്ങളായി ഭീമൻ ഗർത്തങ്ങളാണുള്ളത്. മഴ ശക്തി പ്രാപിച്ചതോടെ കൂടുതൽ കുഴികൾ രൂപാന്തരപ്പെടുകയും, നിലവിലെ കുഴികൾ ഇരുചക്രവാഹനങ്ങൾക്കടക്കം ഭീഷണിയാവുകയും ചെയ്തിരിക്കുകയാണ്. മാസങ്ങളായി ചെറുതും വലുതുമായുണ്ടായ അപകടങ്ങളിൽ മരണപ്പെട്ടവരും ഗുരുതര പരിക്കേറ്റവരും നിരവധിയാണ്​. അതിനിടെയാണ് വെള്ളിയാഴ്ച രാത്രി നാടിനെ നടുക്കുന്ന ദാരുണ ദുരന്തമുണ്ടായത്. ദേശീയപാത അധികൃതരുടെയും തികഞ്ഞ അനാസ്ഥയും, നിരുത്തരവാദിത്തവുമാണെന്ന് ചൂണ്ടിക്കാട്ടി ശനിയാഴ്ച ദേശീയപാത അത്താണിയിലും പരിസരങ്ങളിലും ശക്തമായ പ്രതിഷേധങ്ങൾ അരങ്ങേറി. ER ANKA 1 KUZHI ദേശീയപാതയിൽ അത്താണി കാംകോക്ക് സമീപത്തെ ഭീമൻ കുഴികൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.