പൊള്ളലേറ്റ്‌ ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു

കൊച്ചി: പൊള്ളലേറ്റ്‌ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. കൂവപ്പാടം വൈ.എം.പി ട്രസ്‌റ്റ്‌ റോഡ്‌ മാധവത്തിൽ ബി. വിനയയാണ്​ (54) മരിച്ചത്‌. അടുക്കളയിൽ ജോലി ചെയ്യുന്നതിനിടെ സാരിക്ക്‌ തീപിടിച്ചതിനെ തുടർന്ന്‌ പൊള്ളലേറ്റ ഇവർ കഴിഞ്ഞ 18 മുതൽ ചികിത്സയിലായിരുന്നു. ശനിയാഴ്​ച വൈകീട്ട് 4.50നാണ് മരണം. ഭർത്താവ്‌: ബാലചന്ദ്രൻ. മൃതദേഹം പോസ്‌റ്റ്മോർട്ടത്തിനുശേഷം ഞായറാഴ്ച ബന്ധുക്കൾക്ക്‌ വിട്ടു കൊടുക്കും. മട്ടാഞ്ചേരി പൊലീസ്‌ കേസെടുത്തിട്ടുണ്ട്‌.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.