കച്ചി മേമൻ ജമാഅത്ത് ഭവന സമുച്ചയ താക്കോൽദാനം

മട്ടാഞ്ചേരി: കൊച്ചി കച്ചി മേമൻ ജമാഅത്ത് ഭവന സമുച്ചയം മൂന്നാം ഘട്ടത്തിന്റെ താക്കോൽദാന സമ്മേളനം കപ്പലണ്ടിമുക്ക് ഷാദി മഹലിൽ പ്രസിഡന്റ് അൻവർ ഹാഷിം സേട്ട് താക്കോൽ കൈമാറി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റിയാസ് അഹമ്മദ് സേട്ട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി റഷീദ് ഉസ്മാൻ സേട്ട്, ജോ. സെക്രട്ടറി അബ്ദുൽ കാദർ യാക്കൂബ് സേട്ട്, ട്രഷറർ അസ്​ലം സുലൈമാൻ സേട്ട്, ബിൽഡിങ് കമ്മിറ്റി കൺവീനർ റഫീഖ് ഉസ്മാൻ സേട്ട് എന്നിവർ നേതൃത്വം നൽകി. ചിത്രം: താക്കോൽദാന ചടങ്ങ് കച്ചി മേമൻ ജമാഅത്ത് പ്രസിഡന്‍റ് അൻവർ ഹാഷിം സേട്ട് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.