സുജിത് വിളവെടുത്ത ഉള്ളിയുമായി കൃഷിയിടത്തിൽ

പഞ്ചാരമണലിൽ ഉള്ളിക്കാലം: ഉള്ളി കൃഷിയിൽ പുതുചരിത്രം തീർത്ത് സുജിത്

മാരാരിക്കുളം: മനസ്സുവെച്ചാൽ ഉള്ളി കൃഷി വിജയമാക്കാമെന്ന് കാണിച്ചുതരികയാണ് യുവ കർഷകനായ ചെറുവാരണം സ്വാമിനികര്‍ത്തില്‍ എസ്.പി. സുജിത്. ചേര്‍ത്തല കരപ്പുറത്തെ പഞ്ചാരമണലിലാണ് സുജിത് ഉള്ളി വിപ്ലവം തീർത്തത്. ചേർത്തല ഗ്രീൻ ഗാർഡൻസ്‌ പ്രത്യാശ സെൻററിലെ പാട്ടത്തിനെടുത്ത അരയേക്കര്‍ ഭൂമിയിയിലാണ് കൃഷി ചെയ്തത്.

36 കിലോ ഉള്ളി വിത്ത് പാകിയപ്പോൾ 500 കിലോയോളം വിളവെടുത്തു.ഉള്ളി കൃഷി എങ്ങനെ ചെയ്തുവെന്ന്​ സുജിത്​ പറയുന്നത്​ ഇങ്ങനെ -മണ്ണ് ഇളക്കി അടിവളമായി ചാണകപ്പൊടിയും കോഴിവളവും പച്ചില കമ്പോസ്​റ്റും ചേര്‍ത്ത് തടം ഉണ്ടാക്കണം. തടത്തിലെ ചൂട് മാറ്റാന്‍ രണ്ടാഴ്ച നനമാത്രം മതി. നന്നായി തണുത്ത ശേഷം ഉള്ളി നടാം.

മണ്ണിനു മുകളില്‍ ഉള്ളി കാണുംവിധം നടണം. മാര്‍ക്കറ്റില്‍നിന്ന് തന്നെ ഉണങ്ങിയ മൂത്ത ഉള്ളി വാങ്ങി നട്ടാല്‍ മതി. ഈര്‍പ്പം നിലനില്‍ക്കുന്ന വിധം ജലസേചനം നടത്തണം. ഇത് ഉള്ളി നട്ട് 50 ദിവസം മാത്രം മതി. 65-70 ദിവസം ആകു​േമ്പാൾ വിളവെടുപ്പ് നടത്താം. വളര്‍ന്ന ശേഷം കൂടുതല്‍ ജലസേചനം പാടില്ല. ഉള്ളി അഴുകിപ്പോകാതെ നോക്കണം. ഇടവിളയായി ചീരയും നട്ടു. ഉള്ളി തടത്തില്‍ നടുന്ന ചീരക്ക്​ മികച്ച വിളവ് കിട്ടി. 25-30 ദിവസംകൊണ്ട് ചീര പാകമായി. ഇലയോട് കൂടി ഉള്ളി 60 രൂപക്കാണ് സുജിത് വില്‍ക്കുന്നത്.

2012ലെ മികച്ച യുവകര്‍ഷകനുള്ള പുരസ്‌കാരം നേടിയ സുജിത് 15 ഏക്കറിലാണ് കൃഷി ചെയ്യുന്നത്. പാവല്‍, പടവലം, പീച്ചില്‍, വഴുതന, കുക്കുംബര്‍, തണ്ണിമത്തന്‍, വെള്ളരി, പച്ചമുളക് എന്നീ ഇനങ്ങളാണ് കൃഷി ചെയ്യുന്നത്. മറ്റ് പച്ചക്കറികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഉള്ളി കൃഷി ആദായകരമാണെന്ന് സുജിത് പറഞ്ഞു.

ഒന്നര ഏക്കര്‍ സ്ഥലത്തുകൂടി ഉള്ളി കൃഷി ചെയ്യുന്നുണ്ട്. സുജിത്തി​െൻറ മാർഗം പിന്തുടർന്ന് ധാരാളം പേർ ഉള്ളി കൃഷിയിലേക്ക് ഇറങ്ങുമെന്നാണ് കണക്കുകൂട്ടൽ.

Tags:    
News Summary - Onion season in Pancharamanal: Sujith has made a new history in onion cultivation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.