തദ്ദേശീയം

പെരുമ്പളം: കായലിനാൽ ചുറ്റപ്പെട്ട ജില്ലയി​ലെതന്നെ ഏറ്റവും പിന്നാക്കം നിൽക്കുന്ന പെരുമ്പളത്ത്​ തദ്ദേശ തെരഞ്ഞെടുപ്പ് സജീവമാക്കി വാക്പോര് ആരംഭിച്ചുകഴിഞ്ഞു. വാഗ്ദാനങ്ങളിൽ 90 ശതമാനവും പൂർത്തീകരിച്ചെന്ന കോൺഗ്രസ് അവകാശവാദത്തെ ഭരണത്തിനെതിരെ വിശദമായ കുറ്റപത്രം ഇറക്കിയാണ് ഇടതുപക്ഷം നേരിടുന്നത്. കഴിഞ്ഞ പ്രാവശ്യം മുതൽ യു.ഡി.എഫ് സംവിധാനത്തിൽ കോൺഗ്രസ് മാത്രമേയുള്ളൂവെന്ന പ്രത്യേകത പെരുമ്പളത്തിനുണ്ട്. 13 വാർഡുകളിൽ പകുതിയിലധികത്തിലും കോൺഗ്രസ് വിജയിച്ചപ്പോൾ സി.പി.എമ്മിന്​ മൂന്നും സി.പി.ഐക്ക് ഒരുസീറ്റുമാണ് ലഭിച്ചത്. എൻ.ഡി.എയിൽ ബി.ജെ.പി.യും ബി.ഡി.ജെ.എസും ഓരോ സീറ്റ്​ നേടി. പഞ്ചായത്ത് സംവിധാനം ഉണ്ടായ ആദ്യ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ഭരണം നടത്തിയെങ്കിലും തുടർന്ന്​ രണ്ടുപ്രാവശ്യം തുടർച്ചയായി യു.ഡി.എഫാണ് പഞ്ചായത്ത് ഭരിച്ചത്. 2005 മുതൽ 2015 വരെ രണ്ട് പ്രവശ്യം വീണ്ടും എൽ.ഡി.എഫ് ഭരിച്ചതിനുശേഷമാണ് ഇപ്രാവശ്യം കോൺഗ്രസ് നിലനിർത്തിയത്. നിയമസഭ, പാർലമൻെറ്​ തെരഞ്ഞെടുപ്പുകളിൽ പഞ്ചായത്തിൽ എൽ.ഡി.എഫിനാണ് വർഷങ്ങളായി മുൻതൂക്കം. എന്നാൽ, കഴിഞ്ഞ പാർലമൻെറ്​ തെരഞ്ഞെടുപ്പിലും നിയമസഭ ഉപതെരഞ്ഞെടുപ്പിലും ഈ മുൻതൂക്കത്തിൽ ഇടിവ് പ്രകടമാകുന്നുണ്ട്. വളരെ പിന്നാക്കം നിൽക്കുന്ന പഞ്ചായത്തായതുകൊണ്ട് തനത് ഫണ്ട് വികസന പ്രവർത്തനങ്ങൾക്ക് തികയാറില്ല. ഇത്തവണ തനത് ഫണ്ട് ഉപയോഗിച്ചുതന്നെ റോഡുകൾ ടാർ ചെയ്യാൻ കഴി​െഞ്ഞന്നത് ചരിത്രനേട്ടമായി വിലയിരുത്തപ്പെടുന്നുണ്ട്. കാർഷിക പഞ്ചായത്തായ പെരുമ്പളം ഈ മേഖലയിൽ മുന്നേറ്റം നടത്തിയിട്ടുണ്ട്. യുവാക്കൾ ഉൾപ്പെടെ ധാരാളംപേർ കൃഷി ജീവിതമാർഗമായി കണ്ട് മുന്നോട്ടുവന്നു. റോഡുകളുടെ ശോച്യാവസ്ഥ, ജെട്ടികളിലെ ശൗച്യാലയങ്ങളുടെ അപര്യാപ്തത, പൊതുശ്മശാനം നിർമിക്കാൻ കഴിയാതെ പോയത്, അംഗൻവാടികളുടെ പുനരുദ്ധാരണം നടക്കാതിരുന്നത്, കാർഷിക മേഖലയിലെ പരാജയം, ആംബുലൻസിന് അനുവദിച്ച ഫണ്ട് തിരിച്ചടച്ചത് ഉൾപ്പെടെയുള്ള ഭരണപരാജയങ്ങളും പ്രതിപക്ഷം ഉയർത്തുന്നുണ്ട്. പെരുമ്പളത്തെ വികസന സ്വപ്നങ്ങൾക്ക് എന്നും വിലങ്ങായി നിൽക്കുന്നത് അധിക കൂലിച്ചെലവാണ്. സാമഗ്രികളെത്തിക്കാനുള്ള ജങ്കാർകൂലി പെരുമ്പളത്തി​ൻെറ പ്രത്യേകതയാണ്. ഇത് വകയിരുത്താത്തതിനാൽ കോൺട്രാക്ടർമാർ വർക്ക് എടുക്കാൻ തയാറാകുന്നില്ല. നിലവിലെ ഭരണസമിതി പലപ്രാവശ്യം ധനകാര്യ കമീഷനെ സമീപിച്ചെങ്കിലും അനുവദിച്ചുകിട്ടിയില്ല. ശ്മശാനത്തിന് ഫണ്ട് അനുവദിച്ചിട്ടും പണിയാൻ കഴിയാത്തത് സ്ഥലസംബന്ധിയായ പ്രശ്നങ്ങളാണെന്നുമുള്ള ന്യായീകരണവും ഉണ്ട്. ഇടതുപക്ഷം വലിയ രീതിയിൽ കൊട്ടിഗ്​ഘോഷിച്ച പെരുമ്പളം പാലം നിർമാണം ആരംഭിക്കാൻപോലും കഴിയാത്തതും തെരഞ്ഞെടുപ്പ്​ വിഷയമാകും. കക്ഷിനില കോൺഗ്രസ് -7 സി.പി.എം -3 സി.പി.ഐ. -1 ബി.ജെ.പി -1 ബി.ജെ.ഡി.എസ് -1 എൻ.എ. സക്കരിയ്യ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.