കനത്ത മഴയുടെ ദുരിതം പേറി അപ്പർ കുട്ടനാട്

ഹരിപ്പാട്: ദിവസങ്ങളായി പെയ്യുന്ന മഴയിൽ അപ്പർ കുട്ടനാട്ടിലെ കർഷകർക്ക് കനത്ത ദുരിതം. കൊയ്ത്തിന് പാകമായ ചെറുതന തേവേരി പാടശേഖരത്തിലെ നെല്ല് അധികവും വെള്ളത്തിലായി. വെള്ളം ഇറങ്ങാതെ കിടന്നാൽ നെല്ല് കിളിർത്ത് നശിച്ചു പോകാൻ സാധ്യതയുള്ളതിനാൽ കർഷകർ പാടശേഖരത്തിലെ മോട്ടോർ കൂടാതെ മൂന്നു വലിയ എൻജിനുകൾ കൂടി സംഘടിപ്പിച്ച് പരമാവധി വെള്ളം വറ്റിക്കാനുള്ള ശ്രമത്തിലാണ്.

പമ്പ അച്ചൻകോവിലാറുകൾ പല സ്ഥലത്തും കരകവിഞ്ഞു. റോഡ് ഗതാഗതം പലയിടത്തും നിലച്ചു. മികച്ച വിളവ് കൊയ്തെടുക്കാറായ സമയത്ത് പെയ്ത തീവ്ര മഴ കർഷകരുടെ എല്ലാ പ്രതീക്ഷകളെയും തകർത്തു. പണം കടം വാങ്ങിയും പണയം വെച്ചും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പയെടുത്തും കൃഷിയിറക്കിയ സാധാരണക്കാരായ കർഷകരാണ് ഇവിടെ ഏറെയും.

നാനൂറ് ഏക്കർ വിസ്തൃതിയുള്ള ഇവിടെ 276 കർഷകരാണുള്ളത്. ഇപ്പോഴത്തെ കനത്ത മഴ തുടർന്നാൽ വിളവ് ഉപേക്ഷിക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് ഇവർ. വീയപുരം പഞ്ചായത്തിൽ കൃഷിക്കൊരുക്കിയ പാടശേഖരങ്ങളിലും വെള്ളം കയറി. വിതയിറക്കാൻ കഴിയാത്ത അവസ്ഥയിലാണ്. അപ്പർ കുട്ടനാടൻ മേഖലയിലെ കരുവാറ്റാ, പുറക്കാട്, അമ്പലപ്പുഴ തെക്ക് പഞ്ചായത്തുകളിലെ കരിനിലങ്ങളിൽ 35 ദിവസത്തോളം മൂപ്പെത്തിയ നെൽച്ചെടികൾ പറിച്ചു നടുവാനോ, വ്യാപകമായി പടരുന്ന ചുരുട്ട്, എരിച്ചിൽ രോഗങ്ങൾക്ക് മഴ കാരണം മരുന്നു തളിക്കാനോ കഴിയാതെ കർഷകർ തോരാ മഴയിൽ ദുരിതത്തിലാണ്.

Tags:    
News Summary - Upper Kuttanad farmers issues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.