ആംബുലൻസും കാറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്​

ഹരിപ്പാട് : ആംബുലൻസും കാറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്​. ആംബുലൻസ് ഡ്രൈവർ കായംകുളം ഗോവിന്ദമുട്ടം തോണ്ടുതറയിൽ വെലോസ് രാജൻ (25), നേഴ്സ് ആറന്മുള സ്വദേശി പ്രശോബ് (42) എന്നിവർക്കാണ് പരിക്കേറ്റത്.

ദേശീയപാതയിൽ കരുവാറ്റ കന്നുകാലി പാലത്തിനുസമീപം ഇന്നലെ പുലർച്ചെ ആറുമണിയോടെയാണ് അപകടം നടന്നത്. കായംകുളത്തുനിന്നും കോവിഡ് രോഗിയെ വണ്ടാനം മെഡിക്കൽ കോളേജിൽ ഇറക്കി തിരിച്ചുവരുന്നതിടെ ഹരിപ്പാട് ഭാഗത്തുനിന്നും തൃശൂരിലേക്ക് പോവുകയായിരുന്നു കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം തെറ്റിയ ആംബുലൻസ് സമീപത്തെ മരത്തിൽ ഇടിക്കുകയായിരുന്നു. വാഹനത്തിൽ കുടിങ്ങിയവരെ അഗ്നിരക്ഷാസേനയുംനാട്ടുകാരും ചേർന്നാണ് പുറത്തെടുത്തത്. പരിക്കേറ്റ പ്രശോബിന്‍റെ  കാലിന് ഗുരുതരപരുക്കാണ്. ഇരുവരെയും വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസ്സപെട്ടു. അഗ്നിരക്ഷാസേനയും ഹൈവേ പോലീസും, നാട്ടുകാരും വണ്ടി റോഡിൽ നിന്നും മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.

Tags:    
News Summary - ambulance accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-08-08 04:55 GMT