ഡിമാറ്റ് അക്കൗണ്ട് തട്ടിപ്പ്; യുവാവ് അറസ്​റ്റിൽ

ആലപ്പുഴ: ഡിമാറ്റ് അക്കൗണ്ടിൽ പണം വാങ്ങി തട്ടിപ്പ് നടത്തിയ യുവാവ് അറസ്​റ്റിൽ. മുനിസിപ്പൽ തിരുമല വാർഡിൽ പുത്തൻപുരക്കൽ വീട്ടിൽ റിക്സൺ മൈക്കിളാണ്​ (33) പിടിയിലായത്.

എൻട്രിച് ഫിനാൻഷ്യൽ സൊലൂഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന ഷെയർ മാർക്കറ്റിങ് സ്ഥാപനത്തി​െൻറ പേരിലായിരുന്നു തട്ടിപ്പ്. ഇതി​െൻറ ആലപ്പുഴ സബ് ഷെയർ ബ്രോക്കറായിരുന്നു റിക്സൺ. ഗുരുമന്ദിരം വാർഡിൽ പ്ലാപ്പള്ളി വീട്ടിൽ ജയിംസ് എബ്രഹാമിനെയും കുടുംബത്തെയുമാണ് കബളിപ്പിച്ചത്.

ഡിമാറ്റ് അക്കൗണ്ട് വാങ്ങി ഇരുപത്തിയഞ്ചര ലക്ഷത്തോളം രൂപയാണ് തട്ടിയത്. കഴിഞ്ഞ വർഷം സെപ്റ്റംബർ 15ന് പരാതിക്കാ​ര​െൻറ മകളുടെ അക്കൗണ്ടിൽനിന്ന് ഇയാളുടെ അക്കൗണ്ടിലേക്ക് ഡിമാറ്റ് അക്കൗണ്ടിന് വേണ്ടി ആറര ലക്ഷം നൽകിയിരുന്നു. ആ പണം സ്വന്തമായി ഉപയോഗിച്ചു. സമാന രീതിയിൽ പരാതിക്കാര​െൻറ ബന്ധുക്കളിൽനിന്ന് 18,90,000 രൂപകൂടി വാങ്ങി.

ഇതിൽ കുറച്ചു ഭാഗം മാത്രമാണ് നിക്ഷേപിച്ചത്. ബാക്കിയുള്ളത് ഓഹരി വാങ്ങാതെ കമ്യൂഡിറ്റി ട്രേഡിങ്ങിനായിട്ട് ഉപയോഗിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെ ഒമ്പതിന് കാവാലത്തുനിന്നാണ് പ്രതിയെ അറസ്​റ്റ്​ ചെയ്തത്. സി.ഐ സനൽകുമാർ, ഉദ്യോഗസ്ഥരായ വി.ടി. റജു രാജ്, ഷാജിമോൻ, നവീൻ കുമാർ, കനകരാജ്, മോഹൻകുമാർ, റോബിൻസൺ എന്നിവർ അറസ്​റ്റിന് നേതൃത്വം നൽകി.

Tags:    
News Summary - Demat account fraud; Young man arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.