ബ്രൂെണയിലെ പ്രാർഥനക്കൂട്ടായ്മ അൻസുവിന് നിർമിച്ച വീട്
ബുധനൂർ: അൻസുവിന് സ്വപ്നവീടൊരുക്കി ബ്രൂെണയിലെ പ്രാർഥനക്കൂട്ടായ്മയുടെ കരുതൽ. ബുധനൂര്‍ പഞ്ചായത്തിലെ ഇലഞ്ഞിമേല്‍ മോഴിയാട്ട് വീട്ടില്‍ അന്‍സു ഉണ്ണികൃഷ്ണനും മകള്‍ക്കുമാണ് വീടൊരുങ്ങിയത്. അന്സുവിെൻറ ഭര്‍ത്താവ് ഡ്രൈവിങ് പരിശീലകനായിരുന്ന, ഉണ്ണികൃഷ്ണന് കരള്രോഗെത്ത തുടര്‍ന്ന് നാലുവർഷം മുമ്പ് മരിച്ചതോടെ മകളോടൊപ്പം കുടുംബം നയിക്കാന്‍ ഇവർ ഏറെ പ്രയാസപ്പെടുകയായിരുന്നു.
മാറ്റിവെച്ച വൃക്കയും പ്രവര്‍ത്തനരഹിതമായതോടെ അൻസുവിന് ഇപ്പോള്‍ മാവേലിക്കര ജില്ല ആശുപത്രിയില്‍ ഡയാലിസിസ് ചെയ്തുവരുകയാണ്. പ്ലസ് ടുവിന് പഠിക്കുന്ന മകള്‍ മാത്രമേയുള്ളൂ. മാതാവിെൻറ ശരീരവും ഒരു ഭാഗം തളര്‍ന്ന നിലയിലാണ്. വാസയോഗ്യമായ വീടില്ലാത്ത ഇവര്‍ക്ക് 2017-18ല്‍ ലൈഫ് പദ്ധതിയിൽ വീട് അനുവദിച്ചു. പണി തുടങ്ങിയെങ്കിലും രോഗവും സാമ്പത്തിക ബുദ്ധിമുട്ടും മൂലം പൂര്‍ത്തിയാകാത്ത അവസ്ഥയിലായിരുന്നു. ഇത് മനസ്സിലാക്കിയ ചെറിയനാട്ടെ ടാക്സി ഡ്രൈവറും ജീവകാരുണ്യ പ്രവര്‍ത്തകനുമായ റെജി തോമ്പിലേത്ത് ബ്രൂെണയിലുള്ള മലയാളം പ്രയര്‍ ഫെലോഷിപ്പുമായി ബന്ധപ്പെട്ടതോടെ, മൂന്നുലക്ഷത്തോളം രൂപ നല്കി സഹായിക്കുകയായിരുന്നു.
റെജിയുടെ നേതൃത്വത്തില്‍ വീടിെൻറ പണി പൂര്‍ത്തീകരിച്ചു. സുമനസ്സുകളുടെ സഹായത്തോടെ നിരാലംബര്‍ക്കായി റെജി തോമ്പിലേത്ത് നിര്‍മിച്ചുനല്‍കുന്ന 30ാമത്തെ വീടാണിത്. വീടിെൻറ താക്കോല്‍ദാനം ഞായറാഴ്ച വൈകീട്ട് അഞ്ചിന് മന്ത്രി സജി ചെറിയാന് നിര്‍വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.