രാഷ്ട്രങ്ങളുടെ പേരും തലസ്ഥാനവും മനഃപാഠമാക്കിയ രാജേഷ് മഹേശ്വറിന് ലോക റെക്കോർഡ്

ചെങ്ങന്നൂർ: രാഷ്ട്രങ്ങളുടെ പേരുകളും തലസ്ഥാനവും കറൻസികളും അക്ഷരമാല ക്രമത്തിൽ നാവിൻതുമ്പിലാക്കിയ കൊല്ലം ഭൂജലവകുപ്പിലെ ഉദ്യോഗസ്ഥനായ രാജേഷ് മഹേശ്വറിന് ലോക റെക്കോർഡ്. ഐക്യ രാഷ്ട്രസഭയിൽ അംഗത്വമുള്ള 193 രാജ്യങ്ങളുടെ പേരുകൾ 1 മിനിറ്റും 7 സെക്കൻഡും കൊണ്ട് അക്ഷരമാല ക്രമത്തിൽ ഉരുവിട്ട്ശ്രദ്ധേയനായ കൊല്ലം മങ്ങാട് തിരുവോണത്തിൽ രാജേഷ് മഹേശ്വറിന്, യു.ആർ.എഫ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്. ഏഷ്യൻ ജൂറി ഡോ. ജോൺസൺ വി. ഇടിക്കുളയാണ് ശിപാർശ ചെയ്തത്. 

"ഓർമയുടെ രസതന്ത്രം" എന്ന പേരിൽ ഒരു പുസ്തകം രചിച്ചിട്ടുണ്ട്. അഡ്വ. എസ്. സജിതയാണ് ഭാര്യ. വിദ്യാർഥികളായ നിരഞ്ജൻ എസ്. രാജ്, നിഖിൽ എസ്. രാജ് എന്നിവരാണ് മക്കൾ. ഐക്യരാഷ്ട്ര സഭയിൽ അംഗത്വമുള്ള രാജ്യങ്ങളുടെ പേരുകൾ കൂടാതെ അതാത് രാജ്യങ്ങളുടെ തലസ്ഥാനവും കറൻസിയും ചോദിക്കുന്ന മുറക്ക് കൃത്യമായി പറഞ്ഞത് ജൂറിക്ക് ബോധ്യപ്പെട്ടതിനെ തുടർന്നാണ് ശിപാർശ ചെയ്തത്.

യു.ആർ.എഫ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് സി.ഇ.ഒ ഡോ. സൗദീപ് ചാറ്റർജി അന്തർ ദേശീയ ജൂറി ഡോ. ഗിന്നസ് സുനിൽ ജോസഫ്, അംബാസിഡർ ഡോ. ബെർനാൾഡ് ഹോളെ (ജർമനി) എന്നിവർ ചേർന്ന് പ്രഖ്യാപനം നടത്തി.

കോവിഡ് പ്രോട്ടോക്കോൾ പ്രകാരം നടക്കുന്ന ചടങ്ങിൽ സർട്ടിഫിക്കറ്റും അംഗികാര മുദ്രയും സമ്മാനിക്കും. 4000 വേദികൾ പിന്നിട്ട 'ഓർമയുടെ രസതന്ത്രം' എന്ന മെമ്മറി ട്രെയിനിങ് പ്രോഗ്രാം സ്കൂൾ, കോളജ് തലങ്ങളിൽ ശ്രദ്ധേയമാണ്.

Tags:    
News Summary - Rajesh Maheshwar holds the world record for memorizing the capitals and currencies of nations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.