രാഹുൽ ശ്രീരാജ്
Posted On
date_range Updated On
date_range എട്ടാം ക്ലാസ് വിദ്യാർഥിനിയെ പ്രേമം നടിച്ച് കടത്തിക്കൊണ്ടുപോയ കേസിൽ യുവാവ് പിടിയിൽ
ആറാട്ടുപുഴ: എട്ടാം ക്ലാസ് വിദ്യാർഥിനിയെ പ്രേമം നടിച്ച് കടത്തിക്കൊണ്ടുപോയ കേസിൽ യുവാവ് പിടിയിൽ. പത്തനംതിട്ട കടമ്മനിട്ട വഴുതാനത്ത് തടത്തിൽ രാഹുൽ ശ്രീരാജാണ് (29) അറസ്റ്റിലായത്. 13 വയസ്സുകാരിയെ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവാവ് പെൺകുട്ടിയുടെ നാട്ടിലെത്തി കാറിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു.
പെൺകുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയിൽ തൃക്കുന്നപ്പുഴ പൊലീസ് കേസെടുത്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെയും യുവാവിനെയും പത്തനംതിട്ടയിൽനിന്ന് പിടികൂടുകയായിരുന്നു. യുവാവ് വിവാഹിതനും ഏഴു വയസ്സുള്ള കുട്ടിയുടെ പിതാവുമാണ്. തൃക്കുന്നപ്പുഴ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.