representational image
Posted On
date_range Updated On
date_range കുടുംബ കോടതി സംരക്ഷണം അനുവദിച്ച യുവതിയെ ഭർത്താവ് മർദിച്ചതായി പരാതി
ആറാട്ടുപുഴ: കുടുംബ കോടതി സംരക്ഷണം അനുവദിച്ച യുവതിയെ ഭർത്താവ് കയ്യേറ്റം ചെയ്തതായി പരാതി. ഹരിപ്പാട് അലമ്പള്ളിൽ വിനോദി (41)നെതിരെ ഭാര്യ ശാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് തൃക്കുന്നപുഴ പൊലീസ് കേസെടുത്തത്.
ചൊവ്വാഴ്ച 11.30ന് മഹാദേവികാട് എസ്.എൻ.ഡി.പി ജങ്ഷന് സമീപത്തെ സാൻഡ് പാർക്കിലെത്തി മർദിക്കുകയായിരുന്നുവെന്ന് ശാരി പറഞ്ഞു. ശാരി തൃക്കുന്നപുഴ സാമൂഹ്യരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടി.
ശാരിക്കും മകനും പ്രതിമാസം 7500 രൂപ ജീവനാംശം നൽകാൻ കോടതി വിധിച്ചിരുന്നു. 90,000 രൂപയോളം കുടിശ്ശിക ആയതോടെ കഴിഞ്ഞ ദിവസം ശാരിയുടെ പരാതിയിൽ വിനോദിന്‍റെ കാർ ജപ്തി ചെയ്യാൻ കോടതി ഉദ്യോഗസ്ഥരെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.