Posted On
date_range Updated On
date_range ആറാട്ടുപുഴയിൽ അപ്രതീക്ഷിത കടൽക്ഷോഭം
ആറാട്ടുപുഴ: അപ്രതീക്ഷിതമായുണ്ടായ കടൽക്ഷോഭം ആറാട്ടുപുഴയുടെ തീരങ്ങളിൽ ദുരിതം വിതച്ചു. കടൽഭിത്തി ദുർബല പ്രദേശങ്ങളിലാണ് കടൽവെള്ളം അടിച്ചകയറിയത്.
ബുധനാഴ്ച പുലർച്ചയാണ് കടൽക്ഷോഭം ഉണ്ടായത്. രാവിലെ പത്തുവരെ തുടർന്നു. വലയഴീക്കൽ -തൃക്കുന്നപ്പുഴ തീരദേശ റോഡ് കവിഞ്ഞ് കടൽവെള്ളം കിഴക്കോട്ട് ഒഴുകി. പെരുമ്പള്ളി, രാമഞ്ചേരി, വട്ടച്ചാൽ, ആറാട്ടുപുഴ പടിഞ്ഞാറെ ജുമാമസ്ജിദിന് വടക്ക് ഭാഗം മുതൽ കാർത്തിക ജങ്ഷൻ വരെയുള്ള ഭാഗത്താണ് ദുരിതം ഉണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.