Representative Image
Posted On
date_range Updated On
date_range യന്ത്രത്തകരാർ മൂലം കടലിൽ ഒഴുകി നടന്ന ബോട്ട് കരയ്ക്കെത്തിച്ചു
ആറാട്ടുപുഴ: മത്സ്യബന്ധനത്തിനിടെ യന്ത്രത്തകരാർ മൂലം ഏഴ് തൊഴിലാളികളുമായി കടലിൽ ഒഴുകി നടന്ന ബോട്ട് കരയ്ക്കെത്തിച്ചു. കായംകുളം ഹാർബറിൽ നിന്നും ചൊവ്വാഴ്ച രാവിലെ നാലുമണിക്ക് മത്സ്യബന്ധനത്തിന് പോയ നിറവ് എന്ന ബോട്ടാണ് ഗിയർ തകരാറിലായതിനെ തുടർന്ന് നിയന്ത്രണം വിട്ട് കടലിൽ ഒഴുകി നടന്നത്.
വിവരം അറിയിച്ചതിനെ തുടർന്ന് സി.ഐ. ബൈജുവിൻ്റെ നിർദേശപ്രകാരം മറൈൻ എൻഫോഴ്സ് മെൻ്റാണ് വേഗത്തിൽ എത്തി രക്ഷാപ്രവർത്തനം നടത്തിയത്.
ബോട്ട് സുരക്ഷിതമായി കായംകുളം ഹാർബറിൽ എത്തിച്ചു. യേശുദാസൻ , ഡിക്സൺ ,ഔസേപ്പച്ചൻ, കുഞ്ഞുമോൻ, ജയിംസ് എന്നിവർ രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.