Posted On
date_range Updated On
date_range എട്ടു പേർക്ക് തെരുവുനായുടെ കടിയേറ്റു
ആറാട്ടുപുഴ: തെരുവുനായുടെ കടിയേറ്റ് എട്ട് പേർക്ക് പരിക്ക്. ഒരു പോത്തിനും പശുവിനും കടിയേറ്റു. തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെയാണ് നല്ലാണിക്കൽ വട്ടച്ചാൽ പ്രദേശങ്ങളിൽ പേപിടിച്ചതായി കരുതുന്ന തെരുവ് നായ ഭീതി പരത്തിയത്.
പ്രദേശവാസികളായ സുഗന്ധി (35), രാജേന്ദ്രൻ (63), വിനു (43), തുളസി (45), ലാൽ (38), സുലേഖ (44) ലക്ഷ്മി (13) ഗോപിക (17) എന്നിവർക്കാണ് കടിയേറ്റത്. കടിയേറ്റവരെല്ലാം ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സ തേടി. പോത്തിനും പശുവിനും മൃഗാശുപത്രി അധികൃതരെത്തി പ്രതിരോധ കുത്തിവെപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.