Posted On
date_range Updated On
date_range ചുഴലിക്കാറ്റിൽ വീടിന്‍റെ മേൽക്കൂര തകർന്നു
ആറാട്ടുപുഴ : ശക്തമായ ചുഴലിക്കാറ്റിൽ വീടിന്‍റെ മേൽക്കൂര തകർന്നു. പതിയാങ്കര ഇടത്തുരുത്തിൽ തെക്കേ കാട്ടിൽ സുഹൈലിന്‍റെ വീടിെന്റ മേൽക്കൂരയാണ് ചുഴലിക്കാറ്റിൽ പറന്നു പോയത്.
തകര ഷീറ്റും ആസ്ബറ്റോസും മേഞ്ഞ വീടിന്‍റെ ഹാളിന്‍റെ മേൽക്കൂരക്കാണ് കൂടുതൽ നാശമുണ്ടായത്. ഓടുമേഞ്ഞ ഒരു കിടപ്പ് മുറിയുടെ മേൽക്കൂരയും ഭാഗികമായി തകർന്നു. പുലർച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം. വീട്ടുകാർ ഉറങ്ങി കിടക്കുകയായിരുന്നു. എന്നാൽ, ആളപായമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.