ഷാജഹാൻ, ശരത്ത്
Posted On
date_range Updated On
date_range ഇറച്ചിവ്യാപാരിയെ വെട്ടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ
ആറാട്ടുപുഴ: ഇറച്ചി വ്യാപാരിയെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപിച്ച കേസിൽ രണ്ടുപേരെ കരീലക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു.
മുതുകുളം സജീന മൻസിലിൽ ഷാജഹാൻ (34), മുതുകുളം തെക്ക് ചിറ്റേഴത്ത് വീട്ടിൽ ശരത്ത് (ആന ശരത്ത് -32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ എട്ടിനാണ് ചിങ്ങോലി കൈതവന ലക്ഷംവീട്ടിൽ നവാസിനെ (44) ഒരുസംഘം വീട്ടിൽ അതിക്രമിച്ചുകയറി വെട്ടിപ്പരിക്കേൽപിച്ചത്. രണ്ടാംപ്രതി കീരിക്കാട് തെക്ക് ഇരുമ്പാണി ലക്ഷംവീട്ടിൽ അരുൺ കോശിയെ (27) കേസിൽ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇനിയും പ്രതികൾ പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.