apl 9 ഹാഥറസ് പെൺകുട്ടിയുടെ കൊല: വള്ളികുന്നം പ്രസാദ് ഉപവസിച്ചു

ചാരുംമൂട്: ഉത്തർപ്രദേശിലെ ഹാഥറസിൽ ദലിത് പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചും വർധിച്ചുവരുന്ന ദലിത് പീഡനങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും എസ്.സി, എസ്.ടി അഡ്വക്കറ്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് വള്ളികുന്നം പ്രസാദ് ഉപവസിച്ചു. ചാരുംമൂട് അംബേദ്കർ പാർക്കിലായിരുന്നു ഉപവാസം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ഉപവാസസമരം അഭിഭാഷകനും ആക്ടിവിസ്​റ്റുമായ മാത്യു വേളങ്ങാടൻ ഉദ്ഘാടനം ചെയ്തു. അഭിഭാഷകരായ കെ. രവീന്ദ്രൻ, ടി.സി. പ്രസന്ന, സജി ചേരമൻ, പി.ജെ. അൻസാരി, പി. രാജേഷ്, പി.ഡി.പി നിയോജക മണ്ഡലം സെക്രട്ടറി അൻവർ താമരക്കുളം, പി. ചന്ദ്രബോസ്, മുത്തിൽ ശുക്കൂർ, കനകരാജ്, സന്തോഷ് പാലത്തിൻപടൻ, സി.വി. ഗോപാലകൃഷ്ണൻ, ശിവൻകുട്ടി, അജയൻ, അഷറഫ് രാമൻചിറ തുടങ്ങിയവർ സംസാരിച്ചു. സോഷ്യൽ ഫോറം പ്രസിഡൻറ്​ ഒ. ഹാരിസ് നാരങ്ങാനീര് നൽകി ഉപവാസം അവസാനിപ്പിച്ചു. apl hatharas UPAVAASAM വള്ളികുന്നം പ്രസാദ് ചാരുംമൂട്ടിൽ നടത്തിയ ഉപവാസം സാമൂഹിക പ്രവർത്തകനായ മാത്യു വേളങ്ങാടൻ ഉദ്ഘാടനം ചെയ്യുന്നു വൈദ്യുതി മുടക്കം ചെങ്ങന്നൂർ: കല്ലിശ്ശേരി സെക്​ഷൻ പരിധിയിൽ കുറ്റിക്കാട്ടുപടി, അഴകിയകാവ്, തൈമറവുംകര ട്രാൻസ്ഫോർമറുകളിൽനിന്ന്​ തിങ്കളാഴ്ച വൈദ്യുതി മുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.