APL 4 അഞ്ചൽപെട്ടി ചരിത്ര സ്മാരകമാക്കണം

ആറാട്ടുപുഴ: 1862ൽ തിരുവിതാംകൂർ രാജഭരണകാലത്ത് ആറാട്ടുപുഴ മംഗലത്ത് സ്ഥാപിച്ച കേരളത്തിലെ തന്നെ ഏറ്റവും പുരാതനമായ അഞ്ചൽ പെട്ടി സംസ്ഥാന സർക്കാറി​ൻെറ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി ചരിത്ര സ്മാരകമാക്കി മാറ്റണമെന്ന് കെ.പി.സി.സി വിചാർ വിഭാഗ് ആവശ്യപ്പെട്ടു. നിരവധി തവണ പുരാവസ്തു ഗവേഷണ വകുപ്പ് ഇത് എടുത്തുകൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ കടുത്ത എതിർപ്പുമൂലം നടന്നില്ല. കെ.പി.സി.സി വിചാർ വിഭാഗ് ഹരിപ്പാട് നിയോജക മണ്ഡലം കമ്മിറ്റി ദേശീയ തപാൽ ദിനത്തിൽ സംഘടിപ്പിച്ച പരിപാടി സംസ്ഥാന ലൈബ്രറി കൗൺസിൽ നിർവാഹക സമിതി അംഗം മുഞ്ഞിനാട്ട് രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻറ് എൻ. രാജ്‌നാഥ് അധ്യക്ഷതവഹിച്ചു. ജില്ല പ്രസിഡൻറ് അഡ്വ. സഞ്ജീവ് അമ്പലപ്പാട്‌, ജില്ല സെക്രട്ടറി ഡോ. പി. രാജേന്ദ്രൻ നായർ, മണ്ഡലം പ്രസിഡൻറ് ആർ. രതീശൻ എന്നിവർ സംസാരിച്ചു. apl ANCHAL PETTI ഹൈടെക്-സ്മാർട്ട് ക്ലാസ്​ റൂമുകളുടെ ഉദ്ഘാടനം ഇന്ന്​ അരൂക്കുറ്റി: ഗവ. യു.പി. സ്കൂളിൽ തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് 2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച ഹൈടെക്​-സ്മാർട്ട് ക്ലാസ്​ റൂമുകളുടെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ പത്തിന് നടക്കും. ബ്ലോക്ക് പഞ്ചായത്ത്​ പ്രസിഡൻറ് നിർമല ശെൽവരാജ് ഉദ്ഘാടനം ചെയ്യും. അരൂക്കുറ്റി പഞ്ചായത്ത് പ്രസിഡൻറ് മുംതാസ് സുബൈർ അധ്യക്ഷത വഹിക്കും. പഞ്ചായത്ത് ജനപ്രതിനിധികളും അധ്യാപക രക്ഷാകർതൃസമിതി ഭാരവാഹികളും ചടങ്ങിൽ പങ്കെടുക്കുമെന്ന് ഹെഡ്മിസ്ട്രസ് പി.എം. ഉഷയും എസ്.എം.സി ചെയർപേഴ്സൻ പി.എം. മിനിയും അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.