apl പായ്കപ്പൽ കണ്ടെത്തിയ സ്ഥലം കാടുകയറിയ നിലയിൽ

ചേർത്തല: തൈക്കലിൽ മണ്ണിനടിയിൽ നൂറ്റാണ്ടുകൾ പഴക്കമുളള പായ്കപ്പൽ കണ്ടെത്തിയ സ്ഥലം അനാഥമായി കാടുകയറിയ നിലയിൽ. പുരാവസ്തു വിദഗ്​ധർ പല പരിശോധനകൾ നടത്തിയെങ്കിലും 1010 വർഷം പഴക്കമുണ്ടെന്ന് കണ്ടെത്തിയതല്ലാതെ മറ്റൊരു പുരോഗതിയും ഉണ്ടായില്ല. തൈക്കൽ കടപ്പുറത്തുനിന്ന്​ രണ്ട് കി.മീ. കിഴക്ക് കടക്കരപ്പള്ളി വില്ലേജിലെ അരങ്ങംപറമ്പ് തോട് 1994ൽ വൃത്തിയാക്കുന്നതിനിടെ തൂമ്പ മരത്തടിയിൽ തട്ടുകയും കൂടുതൽ കുഴിച്ചപ്പോൾ പായ്കപ്പൽ കണ്ടെത്തുകയുമായിരുന്നു. പുരാവസ്തു വകുപ്പ് അധികൃതർ എത്തി പരിശോധന നടത്തിയെങ്കിലും മണ്ണിനടിയി​െല പായ്കപ്പൽ അതേപടി പുറ​െത്തടുക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. 1998 കപ്പൽ കണ്ടെത്തിയ സ്ഥലം പുരാവസ്തു വകുപ്പ് ഏറ്റെടുത്ത്​ കോടികളുടെ ബൃഹത്പദ്ധതിക്ക്​ രൂപം നൽകി. എന്നാൽ, പ്രധാന റോഡിൽനിന്ന്​ ഇവിടേക്ക്​ വഴിയില്ലാത്തതിനാൽ പദ്ധതി പ്രതിസന്ധിയിലായി. പായ്കപ്പൽ ഖനനം ചെയ്ത് എടുക്കുന്നതിന് ആദ്യഘട്ടത്തിൽ ശ്രമങ്ങൾ നടന്നെങ്കിലും പിന്നീട് നിലവി​െല അവസ്ഥയിൽ സംരക്ഷിക്കുന്നതാണ് ഉചിതമെന്ന വിദഗ്​ധരുടെ ഉപദേശത്തി​ൻെറ അടിസ്ഥാനത്തിലാണ് മ്യൂസിയമാക്കി സംരക്ഷിക്കാൻ തീരുമാനിച്ചത്. കപ്പലിനുള്ളിൽനിന്ന്​ കണ്ടെത്തിയ പുരാവസ്തുക്കളെല്ലാം തൃപ്പൂണിത്തറ ഹിൽ പാലസിൽ സൂക്ഷിച്ചിരിക്കുകയാണ്. വെള്ളക്കെട്ടുള്ള സ്ഥലത്ത് കപ്പൽ കിടന്നതിന് ചുറ്റുമായി വേലി കെട്ടി തിരിക്കുക മാത്രമാണ് പുരാവസ്തു വകുപ്പ് ചെയ്തത്. കൊച്ചി തുറമുഖം വരുന്നതിനുമുമ്പ് കേരളത്തിലെ തുറമുഖങ്ങളിൽ ഒന്നായിരുന്നു തൈക്കൽ തുറമുഖം. 1832 ൽ സ്​റ്റാബാലിനി മെത്രാപ്പോലീത്ത തൈക്കൽ തുറമുഖത്തുനിന്ന് പായ്കപ്പലിൽ റോമിൽ പോയതായി ചാവറ കുര്യാക്കോസ് ഏലിയാസച്ച​ൻെറ ഡയറിക്കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പായ്​കപ്പലി​ൻെറ കാര്യത്തിൽ വിദഗ്​ധരുടെ അഭിപ്രായം തേടുമെന്നാണ്​ പുരാവസ്തു ഡയറക്ടർ ഇ. ദിനേശൻ പറയുന്നത്​. apl Thaikkal ship (21), apl 101, apl 107 ഫയൽ ചിത്രങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.