645 പേർക്ക് കോവിഡ്; 635 സമ്പർക്കം

ആലപ്പുഴ: ജില്ലയിൽ 645 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നാലുപേർ വിദേശത്തുനിന്നും മൂന്നുപേർ മറ്റ് സംസ്ഥാനങ്ങളിൽനിന്നും എത്തിയതാണ്​. 635 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മൂന്നുപേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 571 പേരുടെ പരിശോധനഫലം നെഗറ്റിവായി. ആകെ 24,110 പേർ രോഗമുക്തരായി. 8700 പേർ ചികിത്സയിലുണ്ട്​. കോവിഡ്​ നിയമലംഘനം: 25 പേർ അറസ്​റ്റിൽ ആലപ്പുഴ: ജില്ലയിൽ കോവിഡ്​ നിയമലംഘനത്തിന്​ 36 കേസിലായി 25 പേർ അറസ്​റ്റിൽ. മാസ്ക് ധരിക്കാത്തതിന് 272 പേർക്കെതിരെയും സമൂഹ അകലം പലിക്കാത്തതിന് 897 പേർക്കെതിരെയും 144 നിരോധനാജ്ഞ ലംഘിച്ച നാലുകേസിലായി 30 പേർക്കെതിരെയും നടപടിയെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.