188 പേർക്ക്​ കോവിഡ്​

ആലപ്പുഴ: ജില്ലയിൽ 188 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 182 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. രണ്ടുപേർ വിദേശത്തുനിന്ന്​ എത്തിയതാണ്. നാലുപേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 203 പേരുടെ പരിശോധനഫലം നെഗറ്റിവായി. ആകെ 51,649 പേർ രോഗമുക്തരായി. 4457 പേർ ചികിത്സയിലുണ്ട്​. കൈനകരി വാർഡ് 12 കണ്ടെയ്​ൻമൻെറ് സോണിൽനിന്ന്​ ഒഴിവാക്കി. ചെട്ടികുളങ്ങര പഞ്ചായത്തിൽ തെരഞ്ഞെടുപ്പ് ജനുവരി 21ന് ആലപ്പുഴ: ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് വാർഡ് ഏഴിൽ (പി.എച്ച്​.സി) തെരഞ്ഞെടുപ്പ് ജനുവരി 21ന് നടത്താൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ ഉത്തരവായി. ഹൃദയസ്​തംഭനത്തെതുടർന്ന്​ ഈ വാർഡിൽ മത്സരിച്ച സി.പി.എം സ്ഥാനാർഥി മഹാദേവൻ പിള്ള മരിച്ചതോടെയാണ്​ തെരഞ്ഞെടുപ്പ്​. രാവിലെ ഏഴുമുതൽ വൈകീട്ട്​ ആറുവരെയാണ്​ വോ​ട്ടെടുപ്പ്​. ജനുവരി നാലിനാണ് നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. അഞ്ചിന് സൂക്ഷ്മ പരിശോധന നടക്കും. ഏഴിനാണ്​ സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി. 22ന് വോട്ടെണ്ണൽ. ഫെബ്രുവരി 20നുമുമ്പ് തെരഞ്ഞെടുപ്പ് ചെലവ് കണക്ക് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന് സമർപ്പിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.