ജില്ലയിൽ 647 പേർക്ക്​ കോവിഡ്​; 594 സമ്പർക്കം

ആലപ്പുഴ: ജില്ലയിൽ 647 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 594 പേർക്ക്​ സമ്പർക്കത്തിലൂടെയാണ്​ രോഗം ബാധിച്ചത്​. 13പേർ വിദേശത്തുനിന്നും 21പേർ ഇതരസംസ്ഥാനങ്ങളിൽനിന്നും എത്തിയതാണ്. 19 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 532പേരുടെ പരിശോധനാഫലം നെഗറ്റിവായി. ആകെ 22083 പേർ രോഗ മുക്തരായി. 7840പേർ ചികിത്സയിൽ ഉണ്ട്. കണ്ടെയ്​ൻമൻെറ്​ സോൺ ആലപ്പുഴ: തകഴി-വാർഡ്​ ആറ്​, വാർഡ്​ 12, ചുനക്കര-വാർഡ്​ 13 (പടിപ്പുരക്കൽ ജങ്​ഷൻ, കിടങ്ങിൽമുക്ക്​, കൊട്ടാരത്തിൻമല, ചീരാലിശ്ശേരി ഭാഗം), എഴുപുന്ന-വാർഡ്​ അഞ്ച്​, തണ്ണീർമുക്കം-വാർഡ്​ 16 (ഷാപ്പുകവല കുരിശ്ശടി, മുണ്ടകൻവെളി, പാട്ടുകുളങ്ങര, മാളിയേക്കൽ, മുണ്ടകൻവെളി കോളനി ഭാഗം), വാർഡ്​ 22 (വാരനാട്​ കവല, ലിസി പള്ളി കുരിശ്ശടി, സനംപ്രസ്​ റോഡ്​, കുമ്മായ കമ്പനി റോഡ്​), വാർഡ്​ 23 (കോലോത്ത്​ ചിറ പുത്തൻപുരയ്​ക്കൽ റോഡ്​ മുതൽ കളരിക്കൽ പാലം വരെയുള്ള ഭാഗം), വയലാർ- വാർഡ്​ രണ്ട്​ (പൂജവെളിയുടെ പടിഞ്ഞാറ്​ ഭാഗം) ഒഴിവാക്കിയത്: തൃക്കുന്നപ്പുഴ-വാർഡ്​ 13, ഏഴ്​, ആലപ്പുഴ മുനിസിപ്പാലിറ്റി-വാർഡ്​ മൂന്ന്​, കായംകുളം മുനിസിപ്പാലിറ്റി -വാർഡ്​ 25, ചെങ്ങന്നൂർ മുനിസിപ്പാലിറ്റി- വാർഡ്​ 20, അമ്പലപ്പുഴ വടക്ക്​-വാർഡ്​ ഒമ്പത്​, 12,13, തണ്ണീർമുക്കം-വാർഡ്​ ആറ്​, പുളിങ്കുന്ന്​-വാർഡ്​ഒന്ന്​, നീലപേരൂർ-വാർഡ്​ 13. വ്യാപാര സ്ഥാപനങ്ങള്‍ക്ക് എട്ട​ുവരെ പ്രവര്‍ത്തിക്കാം ആലപ്പുഴ: ക​െണ്ടയ്​ന്‍മൻെറ്​ സോൺ ഒഴികെയുള്ള ഇടങ്ങളിലെ വ്യാപാരസ്ഥാപനങ്ങളുടെ പ്രവര്‍ത്തനസമയം രാവിലെ ഏഴ്​ മുതല്‍ രാത്രി എട്ടുവരെയാണെന്ന് ജില്ല കലക്​ടർ എ. അലക്​സാണ്ടർ അറിയിച്ചു. ഹോട്ടലുകളില്‍ രാവിലെ ഏഴ്​ മുതൽ രാത്രി എട്ടുവരെ ഇരുത്തി ഭക്ഷണം നല്‍കാം. പാഴ്‌സല്‍ വിതരണത്തിന്​ രാത്രി ഒമ്പത് വരെ സമയം അനുവദിച്ചിട്ടുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.