ചുനക്കര പഞ്ചായത്തിൽ 25 പേർക്ക്​ കോവിഡ്​

ചാരുംമൂട്: ചുനക്കര ഗ്രാമപഞ്ചായത്തിൽ വ്യാഴാഴ്ച 221 പേർക്ക് നടത്തിയ ആൻറിജൻ ടെസ്​റ്റിൽ 25 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ നാലുപേർ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് ജീവനക്കാരാണ്. ഒരാൾ നൂറനാട് പഞ്ചായത്ത് നിവാസിയാണ്. ചുനക്കര 12, 13 വാർഡുകളിൽ ഏഴുപേർക്ക്​ വീതവും 10ാം വാർഡിൽ നാലുപേർക്കും നാല്, ആറ് വാർഡുകളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് ബാധിതരുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ളവർക്ക്​ അടക്കമായിരുന്നു പരിശോധന. ഭരണിക്കാവ് ബ്ലോക്ക്​ പഞ്ചായത്ത് സെക്രട്ടറിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ക്വാറൻറീനിലുള്ള ഇവിടുത്തെ 30ഓളം ജീവനക്കാർക്ക് പരിശോധന നടത്തിയതിലാണ് നാലുപേർക്ക് രോഗം സ്ഥിരീകരിച്ചത്. പാലമേൽ പഞ്ചായത്തിൽ രോഗവ്യാപനത്തിൽ കുറവില്ല. വ്യാഴാഴ്ചയും എട്ടുപേർക്ക് രോഗം സ്ഥിരീകരിച്ചു. കാവുമ്പാട്, ആദിക്കാട്ടുകുളങ്ങര ഭാഗങ്ങളിലുള്ളവർക്കാണ് രോഗം ബാധിച്ചത്. താമരക്കുളം പഞ്ചായത്തിലും രണ്ടുപേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കണ്ടെയ്​ൻമൻെറ്​ സോൺ അരൂർ: എഴുപുന്ന പഞ്ചായത്ത് 16ാം വാർഡിൽ എഴുപുന്ന-കുമ്പളങ്ങി റോഡിൽ ശ്രീനാരായണപുരം സ്കൂളി​ൻെറ വടക്കുഭാഗം, പുതുക്കുളങ്ങര ക്ഷേത്രത്തി​ൻെറ പടിഞ്ഞാറുഭാഗം, വെള്ളയിൽ ക്ഷേത്രത്തി​ൻെറ കിഴക്കുഭാഗം തുടങ്ങിയ പ്രദേശങ്ങൾ കണ്ടെയ്ൻമൻെറ്​ സോണായി പ്രഖ്യാപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.