സവർണ സംവരണം: 200 കേന്ദ്രങ്ങളിൽ പ്രതിഷേധവുമായി വെൽഫെയർ പാർട്ടി

ആലപ്പുഴ: ഈഴവ, ദലിത്, മുസ്​ലിം, ഒ.ബി.സി തുടങ്ങിയ സംവരണ സമുദായങ്ങളെ വഞ്ചിച്ച് സവർണ സംവരണം നടപ്പാക്കുന്ന ഇടതു സർക്കാറിനെതിരെ ജില്ലയിലെ 200 കേന്ദ്രങ്ങളിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് വെൽഫെയർ പാർട്ടി സമരം നടത്തുമെന്ന് ജില്ല പ്രസിഡൻറ് നാസർ ആറാട്ടുപുഴ പറഞ്ഞു. ഇതിനെതിരെ ശബ്​ദിക്കാൻ പ്രബല രാഷ്​ട്രീയ പാർട്ടികൾ മടിക്കുമ്പോൾ സാമൂഹ്യനീതി ഉയർത്തിപ്പിടിക്കുന്ന വെൽഫെയർ പാർട്ടിക്ക് സംവരണ പ്രക്ഷോഭം സംഘടിപ്പിക്കാതിരിക്കാൻ കഴിയില്ല. ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പോലും മുന്നാക്ക സംവരണം നടപ്പാക്കാൻ മടികാണിച്ചപ്പോൾ അത് ആദ്യമായി നടപ്പാക്കി, മോദി സർക്കാറിന് ഭരണഘടന ഭേദഗതി വരുത്തി രാജ്യത്താകമാനം 10 ശതമാനം മുന്നാക്ക സംവരണം നടപ്പാക്കാൻ പിണറായി സർക്കാർ മാതൃകയാവുകയായിരുന്നു. ഇതിൽനിന്ന് പിൻമാറുന്നത് വരെ വെൽഫെയർ പാർട്ടി സമര രംഗത്തുണ്ടാകുമെന്ന്​ പ്രസ്​താവനയിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.