സഹകരണ ബാങ്ക്​ ശാഖയിലെ നിക്ഷേപ തട്ടിപ്പിനെതിരെ സമരം 19ന്​

ആലപ്പുഴ: മാവേലിക്കര താലൂക്ക്​ സഹകരണബാങ്കി​ൻെറ തഴക്കര ശാഖയിലെ തട്ടിപ്പിനെതിരെ നിക്ഷേപകർ 19ന്​ ഹെഡ്​ ഓഫിസിന്​ മുന്നിൽ സമരം നടത്തുമെന്ന്​ നിക്ഷേപ കൂട്ടായ്​മ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 2016 നവംബറിലാണ്​ 38 കോടിയുടെ തട്ടിപ്പ്​ നടന്നത്​. ഇതിൽ 14 കോടി വ്യാ​ജരേഖയുണ്ടാക്കി നിക്ഷേപകരുടെ പേരിൽ വായ്​പയെടുത്തതാണ്​. സംഭവത്തിൽ ഉൾപ്പെട്ട മുൻഭരണസമിതി ഭാരവാഹികളെ അറസ്​റ്റ്​ ചെയ്യുകയും പിന്നീട്​ കോടതി ജാമ്യം അനുവദിക്കുകയും ചെയ്​തു. ആദ്യംകേസ്​ അന്വേഷിച്ചത്​ ക്രൈംബ്രാഞ്ച്​ യൂനിറ്റായിരുന്നു. പിന്നീട്​ ആലപ്പുഴ യൂനി​റ്റിലേക്ക്​ കൈമാറി മൂന്നുവർഷം കഴിഞ്ഞിട്ടും ബന്ധപ്പെട്ടവർക്കെതിരെ നടപടിയെടുത്തില്ല. ഇതിനെതിരെ നിക്ഷേപകൂട്ടായ്​മ ഹൈകോടതിയെ സമീപിച്ച്​ സ്​പെഷൽ ഇൻവെസ്​റ്റിഗേഷൻ സമിതിയെ ചുമതല​െപടുത്തിയെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. നിയമപേരാട്ടത്തിനൊടുവിൽ ജോയൻറ്​ രജിസ്​ട്രാർ റവന്യൂ റിക്കവറി ഉത്തരവിറക്കി. കുറ്റാരോപിതർ, മുൻഭരണസമിതി അംഗങ്ങൾ എന്നിവരിൽനിന്ന്​ റവന്യൂ റിക്കവറി നടപടി സ്വീകരിക്കാൻ കലക്​ടറോട്​ ശിപാർശ ചെ​യ്​തെങ്കിലും നടപടിയുണ്ടായില്ല. ഇൗ സാഹചര്യത്തിലാണ്​​ സമരവുമായി രംഗത്തിറങ്ങുന്നത്​. വാർത്തസമ്മേളനത്തിൽ നിക്ഷേപ കൂട്ടായ്​മ കൺവീനർ ബി. ജയകുമാർ, ഡോ. പി.കെ. ജനാർദനകുറുപ്പ്​, എം. വിനയൻ എന്നിവർ പ​െങ്കടുത്തു. ലളിതമായി ശിശുദിനാഘോഷം ആലപ്പുഴ: കോവിഡ് പശ്ചാത്തലത്തിൽ പതിവ് പരിപാടികളില്ലാതെ ലളിതമായി ശിശുദിനാഘോഷം നടന്നു. ജവഹർ ബാലഭവനിൽ ജില്ല ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ ജില്ല സെക്രട്ടറി എം.സി. പ്രസാദ് ശിശുദിന സന്ദേശം നൽകി. കുട്ടികളുടെ പ്രസിഡൻറ് എം.ജെ. മരിയ അധ്യക്ഷത വഹിച്ചു. കുട്ടികളുടെ പ്രധാനമന്ത്രി അൽഫോൻസ് ലാൽ മലയിൽ ഉദ്ഘാടനം ചെയ്തു. എയ്ഞ്ചൽ മാർഗരറ്റ് മാത്യു മുഖ്യപ്രഭാഷണം നിർവഹിച്ചു. സി. ശ്രീലേഖ, കെ. നാസർ, കെ.ഡി. ഉദയപ്പൻ, അക്ഷയ് അശോക്, കെ.പി. പ്രതാപൻ, നിർമ ലേഖ തുടങ്ങിയവർ സംസാരിച്ചു. അനശ്വര വിജയ് സ്വാഗതവും അലീറ്റ റോസ് നന്ദിയും പറഞ്ഞു. BT1 ജില്ല ശിശുക്ഷേമ സമിതി നടത്തിയ ശിശുദിനാഘോഷത്തില്‍ കുട്ടികളുടെ പ്രധാനമന്ത്രി അല്‍ഫോന്‍സ ലാല്‍ മലയില്‍ കേക്ക് മുറിച്ച് പ്രസിഡൻറ്​ എ.ജെ. മരിയക്ക്​ നല്‍കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.