കെ.വി. പത്രോസ്​, വാടപ്പുറം ബാവ: കാനം രാജേന്ദ്രൻ മാപ്പുപറയണം -വാടപ്പുറം ബാവ ഫൗണ്ടേഷൻ

ആലപ്പുഴ: കേരളത്തിലെ ആദ്യത്തെ തൊഴിലാളി സംഘടനയായ തിരുവിതാംകൂർ ലേബർ അസോസിയേഷ‍ൻെറ നൂറാം ജfh വാർഷികം ആഘോഷിക്കാനും യൂനിയ‍ൻെറ സൃഷ്ടാവായ വാടപ്പുറം ബാവയുടെ ഛായാചിത്രം എ.ഐ.ടി.യു.സി സംസ്ഥാന കമ്മിറ്റി ഓഫിസിൽ അനാശ്ചാദനം ചെയ്യാനുമുണ്ടായ നടപടി വൈകിവന്ന വിവേകമെന്ന്​ വാടപ്പുറം ബാവ ഫൗണ്ടേഷൻ. അരനൂറ്റാണ്ടിന്​ ശേഷമെങ്കിലും ഇതിന്​ തയാറായതിൽ അഭിനന്ദിക്കുന്നതായി ഫൗ​ണ്ടേഷൻ പ്രസിഡന്‍റ്​ സജീവ് ജനാർദനൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 1922ൽ വാടപ്പുറം ബാവ രൂപവത്​കരിച്ച സംഘടനയുടെ സുവർണ ജൂബിലി 1972ൽ സി.പി.ഐ ആലപ്പുഴയിൽ അഞ്ചുദിവസത്തെ ഉത്സവമായിട്ടാണ് നടത്തിയത്. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോനാണ് ഉദ്ഘാടനം ചെയ്തത്. പ്രസിഡന്‍റ്​ വി.വി. ഗിരിയാണ് രണ്ടാംദിവസത്തെ അഖിലേന്ത്യ ട്രേഡ് യൂനിയൻ സെമിനാർ ഉദ്ഘാടനം ചെയ്തത്. സമ്മേളനത്തിൽ ബ്രിട്ടനിൽനിന്നും റഷ്യയിൽനിന്നും മറ്റ്​ കമ്യൂണിസ്റ്റ് രാജ്യങ്ങളിൽ നിന്നുമായി 100ൽപരം പ്രതിനിധികൾ പങ്കെടുത്തിരുന്നു. ഈ സമ്മേളനത്തിനുശേഷം അരനൂറ്റാണ്ടുകാലം ബാവയെയും സംഘടനെയെയും തമസ്കരിച്ച സി.പി.ഐ ഇപ്പോൾ നൂറാം വാർഷികവുമായി രംഗത്തെത്തുന്നത് എന്തുകൊണ്ടെന്ന്​ പൊതു സമൂഹത്തോട് കാനം രാജേന്ദ്രൻ വ്യക്തമാക്കണം. വാടപ്പുറം ബാവയുടെ ശിഷ്യനായും തൊഴിലാളി പ്രവർത്തകനായും അരങ്ങേറ്റംകുറിച്ച കെ.വി. പത്രോസാണ് പുന്നപ്രവയലാർ സമരത്തി‍ൻെറ ഡിക്റ്റേറ്ററും പാർട്ടി സെക്രട്ടറിയുമായിരുന്നത്. അര നൂറ്റാണ്ടിലേറെക്കാലം കെ.വി. പത്രോസിനെ പടിക്കുപുറത്ത്​ നിർത്തിയവർ ഇപ്പോൾ അദ്ദേഹത്തി‍ൻെറ ചിത്രം തിരുവനന്തപുരത്തെ എ.ഐ.ടി.യു.സി സംസ്ഥാന കമ്മിറ്റി ഓഫിസിലും പ്രതിഷ്ഠിക്കുകയാണ്. ഈ രണ്ടു നേതാക്കളോടും പാർട്ടി കാണിച്ച അക്ഷന്തവ്യമായ നന്ദികേട് കണക്കിലെടുത്ത് വാടപ്പുറം ബാവ രൂപവത്​കരിച്ച തൊഴിലാളി സംഘടനയുടെ നിലവിലെ പ്രസിഡന്‍റ്​ കൂടിയായ പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മാപ്പുപറയണമെന്നും സജീവ് ജനാർദനൻ പറഞ്ഞു. ലേബർ അസോ. നൂറാം ജന്മവാർഷിക സമ്മേളനം 19ന്​ ആലപ്പുഴ: തിരുവിതാംകൂർ ലേബർ അസോസിയേഷ‍ൻെറ നൂറാം ജന്മവാർഷിക സമ്മേളനം 19ന്​ ആലപ്പുഴ ബ്രദേഴ്സ് ഓഡിറ്റോറിയത്തിൽ വാടപ്പുറം ബാവ ഫൗണ്ടേഷൻ ആചരിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ വാടപ്പുറം ബാവയുടെ സമ്പൂർണ ജീവചരിത്രമായ 'വാടപ്പുറം ബാവ തമസ്ക്കരിക്കപ്പെട്ട വിപ്ലവ നായകൻ' സജീവ് ജനാർദനൻ എഴുതിയ ഗ്രന്ഥത്തി‍ൻെറ ആദ്യ കോപ്പി പ്രതിപക്ഷ നേതാവ് പ്രഫ. ഡോ. കെ.വി. പ്രമോദിന് നൽകി പ്രകാശനം ചെയ്യും. വാടപ്പുറം ബാവ സ്മാരകസാഹിത്യ പുരസ്ക്കാരത്തിന്​ അർഹനായ മുടിപ്പേച്ച് എന്ന ചരിത്രനോവലി‍ൻെറ കർത്താവായ രവിവർമ തമ്പുരാന് 30,000 രൂപയും ഫലകവും ശിവഗിരി ശ്രീ നാരായണ ധർമസംഘം ട്രസ്റ്റ്പ്രസിഡന്‍റ്​ സ്വാമി സച്ചിദാനന്ദ നൽകും. വാടപ്പുറം ബാവ മെമ്മോറിയൽ ഇൻസ്റ്റിട്ട്യൂട്ട് ഫോർ ലേബർ എജുക്കേഷൻ ആൻഡ്​ റിസർച്ചി‍ൻെറ ഉദ്ഘാടനം എ.എം. ആരിഫ് എം.പി നിർവഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.