പരുമല പമ്പ കോളജിൽ എസ്​.എഫ്​.ഐ വനിത സാരഥികൾ എതിരില്ലാതെ വിജയിച്ചു

ചെങ്ങന്നൂർ: തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ മാന്നാർ പരുമല പമ്പ കോളജിൽ എതിരില്ലാതെ എസ്.എഫ്.ഐയുടെ വനിതസാരഥികൾക്ക് വൻ വിജയം. മഹാത്മാഗാന്ധി സർവകലാശാലക്ക്​ കീഴിലുള്ള കോളജിലെ മുഴുവൻ സീറ്റിലും എതിരില്ലാതെയാണ്​ എസ്​.എഫ്​.ഐ വിജയം. 14 സീറ്റിലും വനിതകളാണ്​ നാമ നിർദേശപത്രികകൾ നൽകിയത്​. എതിർ സ്ഥാനാർഥികൾ ഇല്ലാത്തതിനാൽ മുഴുവൻ പേരും വിജയിച്ചതായി പ്രഖ്യാപിച്ചു. ജിഷ എൽസ ജോർജ് (ചെയർപേഴ്‌സൻ), ഫെബ മറിയം മോനച്ചൻ (ജന. സെക്ര), അഞ്ജന.വി(വൈസ് ചെയർപേഴ്‌സൻ), അഖില, കാവ്യ മധു (യൂനിവേഴ്സിറ്റി കൗൺസിലർമാർ), ഗ്രീഷ്മ .കെ (മാഗസിൻ എഡിറ്റർ), ഷെറീന സാമുവൽ (ആർട്​സ്​ ക്ലബ്​ സെക്ര), ശ്രീലക്ഷ്മി, നീതു (വനിത പ്രതിനിധികൾ) എന്നിവരാണ് പ്രധാന സീറ്റുകളിൽ തെരഞ്ഞെടുക്കപ്പെട്ടത്. അസോസിയേഷൻ, ക്ലാസ് പ്രതിനിധികളായും എതിരില്ലാതെ വനിതകൾ തെരഞ്ഞെടുക്കപ്പെട്ടു​. 25 വർഷമായി പമ്പ കോളജ് യൂനിയൻ എസ്​.എഫ്​.ഐക്ക്​ സ്വന്തമാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.