മുല്ല​ക്കൽ ചിറപ്പിന്​ തുടക്കം; വർണാഭമായി തെരുവോരം

ആലപ്പുഴ: കോവിഡ്​ നിയ​ന്ത്രണത്തിലും നഗരത്തിന്​ ഉത്സവമേളമൊരുക്കി മുല്ല​ക്കൽ ദേവിക്ഷേത്രത്തിലെ ചിറപ്പിന്​ തുടക്കമായി. കലാവിരുന്നും തിങ്ങിനിറയുന്ന വഴിവാണിഭക്കാരെയും ഒഴിവാക്കിയും ആളുകളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയുമാണ്​ ഇക്കുറി ആഘോഷം. വ്യക്തികൾ, സംഘടനകൾ, സ്ഥാപനങ്ങൾ എന്നിവയുടെ നേതൃത്വത്തിലാണ്​ ഒാരോദിവസവും ചിറപ്പ്​ നടത്തുന്നത്​. 10ദിവസമാണ്​ ചിറപ്പുത്സവം. രാവിലെ 8.30ന്​ കാഴ്​ചശ്രീബലി, 11.30ന്​ കളഭാഭി​േഷകം, വൈകീട്ട്​ അഞ്ചിന്​ കാഴ്​ചശ്രീബലി, സന്ധ്യ ദീപാരാധന, അത്താഴപൂജ, രാത്രി എട്ടിന്​ എതിരേൽപ്​, ആൽചുവട്ടിലേക്കുള്ള എഴ​ുന്നള്ളത്ത്​, തീയാട്ട്​ എന്നിവയാണ്​ പ്രധാനചടങ്ങുകൾ. മുല്ല​ക്കൽ ബാലകൃഷ്​ണൻ തിട​േമ്പറ്റും. ആഘോഷത്തിന്​ ​െപാലിമ കൂട്ടാനെത്തുന്ന വഴിവാണിഭങ്ങൾക്കും നിയന്ത്രണമുണ്ട്​. ഇതറിയാതെ ഉത്തരേന്ത്യയിൽനിന്ന്​ കളിപ്പാട്ടങ്ങളും വർണാഭമായ ബലൂണുകളും വിൽപനക്ക്​ കച്ചവടക്കാർ രണ്ടുദിവസം മുമ്പ്​ എത്തിയിരുന്നു. പതിവിന്​ വിപരീതമായി മുല്ല​ക്കൽ തെരുവിൽ ആളനക്കമില്ല. ചിലകച്ചവടക്കാരും അത്​ വാങ്ങാനെത്തുന്നവരുടെ തിരക്കും മാത്രമാണ്​ ഇപ്പോഴുള്ളത്​. നഗരസഭയുടെ നേതൃത്വത്തിൽ താൽക്കാലികമായി കടകൾ ലേലം ചെയ്യുന്നതിന്​ നിരോധനമുണ്ട്​. സാധാരണ 80 കടക്കാണ്​ അനുമതി നൽകുക. ആഘോഷത്തിന്​ നിയന്ത്രണമുണ്ടെങ്കിലും മുല്ല​ക്കൽ തെരുവ്​ ​വൈദ്യുതാലങ്കാരങ്ങളും ​േതാരണങ്ങളാലും വർണാഭമാണ്​. മുല്ല​ക്കൽ ക്ഷേത്രത്തിൽ ഇന്ന്​ നിർമാല്യം-പുലർച്ച 4.30 അഭിഷേകം-രാവിലെ 5.00 ഉഷപൂജ-7.30 കാഴ്​ചശ്രീബലി-8.30 കളഭാഭി​േഷകം-11.00 കുങ്കുമാഭി​േഷകം-11.30 കാഴ്​ചശ്രീബലി-വൈകു. 5.30 ദീപാരാധന-6.30 അത്താഴപൂജ-7.30 ശ്രീവേലി-8.00 എതിരേൽപ്​-9.00 തീയാട്ട്​-9.30 APL MB 01 Mullackal Chirapp ആലപ്പുഴ മുല്ല​ക്കൽ ദേവിക്ഷേത്രത്തിലെ ചിറപ്പുത്സവത്തോടനുബന്ധിച്ച്​ അലങ്കാരങ്ങൾ നിറഞ്ഞ മുല്ല​ക്കൽ തെരുവ്​ APL MB 02 Mullackal Chirapp 02 ആലപ്പുഴ മുല്ല​ക്കൽ ദേവിക്ഷേത്രത്തിലെ ചിറപ്പുത്സവത്തി​ൻെറ ഭാഗമായി ഉത്തരേന്ത്യയിൽനിന്ന്​ കച്ചവടത്തിനെത്തിയ സംഘം പരിപാടികൾ ഇന്ന്​ ആലപ്പുഴ മുല്ല​ക്കൽ ദേവിക്ഷേത്രം: ചിറപ്പുത്സവം, കുങ്കുമാഭി​േഷകം -രാവിലെ 11.30 ആലപ്പുഴ തിരുവമ്പാടി ഹൈസ്​കൂളിന്​ സമീപം: കുടുംബശ്രീ ക്രിസ്​മസ്​മേള -രാവിലെ 10.00 കലവൂർ വടക്കനാര്യാട്​ നാഗരാജ ഭദ്രകാളി ക്ഷേത്രം: മണ്ഡലഭജനയും തളിച്ചുകൊടയും -രാവിലെ 8.00 പുന്നപ്ര നോർത്ത്​ പഞ്ചായത്ത്​ കമ്യൂണിറ്റി ഹാൾ: സംസ്ഥാന വെയ്​റ്റ്​ ലിഫ്​റ്റിങ്​ ചാമ്പ്യൻഷിപ്​ ഉദ്​ഘാടനം-എച്ച്​. സലാം എം.എൽ.എ -രാവിലെ 10.00

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.