വേലിയേറ്റം: നിരവധി വീടുകൾ വെള്ളത്തിൽ

അരൂർ: വേലി​േയറ്റം മൂലമുണ്ടായ വെള്ളപ്പൊക്കം കാരണം കായൽ തീരങ്ങളിലും മത്സ്യപാടത്തീരങ്ങളിലുമുള്ള നിരവധി വീടുകൾ വെള്ളത്തിലായി. മു​െമ്പങ്ങുമില്ലാത്തവിധം തീരമേഖലയിലെ വെള്ളപ്പൊക്കം ഉൾപ്രദേശങ്ങളിലേക്ക് കൂടി വ്യാപിച്ചു വരികയാണ്. കഴിഞ്ഞ തവണ വെള്ളം കയറാത്ത വീടുകളിൽ ഇത്തവണ വെള്ളം കയറി. ജില്ല പഞ്ചായത്ത് അരൂർ ഡിവിഷനിൽ ഉൾപ്പെടുന്ന തീരപ്രദേശങ്ങളും ദുരിതത്തിലാണ്. ഉപതെരഞ്ഞെടുപ്പ് പ്രചാരണ സമയങ്ങളിലെല്ലാം തീരമേഖലയിൽ ഇറങ്ങിയ സ്ഥാനാർഥികളോട് തീരപ്രദേശത്തുള്ളവരുടെ പ്രധാന പരാതി വെള്ളപ്പൊക്കമായിരുന്നു. വെള്ളപ്പൊക്കം ഉണ്ടാകാതിരിക്കാൻ കായൽ തീരങ്ങളിൽ കൽക്കെട്ടുകൾ നിർബന്ധമാക്കുകയും കായലുമായി ബന്ധപ്പെട്ട തോടുകൾ ആഴംകൂട്ടി നിലനിർത്തുകയും കായലിന് ആഴം കൂട്ടി വെള്ളം കൂടുതൽ ഉൾക്കൊള്ളാൻ കഴിയും വിധം സംരക്ഷിക്കാനും പദ്ധതി ഉണ്ടാകണമെന്ന് വിദഗ്ധ സംഘം വിലയിരുത്തിയിരുന്നു. പുലരും മുമ്പ് തന്നെ വീടുകളിലേക്ക് വെള്ളം കയറി വരുന്നത് തീര മേഖലയിലുള്ളവർക്ക് ദുരിതമായി മാറുകയാണ്. അടുത്ത വർഷമെങ്കിലും ശാശ്വതമായി തീരമേഖലയെ വെള്ളപ്പൊക്കത്തിൽ നിന്നും രക്ഷിക്കാൻ സർക്കാറിന് കഴിഞ്ഞില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ഉണ്ടാകുമെന്ന് തീരവാസികൾ മുന്നറിയിപ്പു നൽകി. ചിത്രം വെള്ളത്തിലായ തീരമേഖലയിലെ വീടുകളിൽ ഒന്ന്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.