വിലക്കയറ്റം: സഞ്ചരിക്കുന്ന മാവേലി സ്​റ്റോറിന്​ ഇന്ന്​ തുടക്കം

ആലപ്പുഴ: വിലക്കയറ്റം തടയുന്നത​ി​ൻെറ ഭാഗമായി ജില്ലയിൽ സപ്ലൈകോയുടെ സഞ്ചരിക്കുന്ന മാവേലി സ്​റ്റോറുകളുടെ പര്യടനം തിങ്കളാഴ്‍ച ആരംഭിക്കും. ജില്ലയിൽ അഞ്ച്​ മൊബൈൽ വിൽപനശാല രണ്ടുദിവസമാണ്​ സഞ്ചരിക്കുക. ഒരു മൊബൈൽ യൂനിറ്റ് ഒരുദിവസം അഞ്ച്​ കേന്ദ്രത്തിലെത്തി പൊതുവിപണിയെക്കാൾ വിലകുറച്ച്​ സബ്​സിഡി നിരക്കിൽ വിൽപന നടത്തും. ചെങ്ങന്നൂർ താലൂക്കിലെ സഞ്ചരിക്കുന്ന വിൽപനശാലകളുടെ ഉദ്ഘാടനം തിങ്കളാഴ്​ച രാവിലെ ഒമ്പതിന്​ കൊഴുവല്ലൂർ ജങ്​ഷനിൽ മന്ത്രി സജി ചെറിയാൻ നിർവഹിക്കും. ആലപ്പുഴ, ചേര്‍ത്തല, മാവേലിക്കര, ചെങ്ങന്നൂര്‍, ഹരിപ്പാട് സപ്ലൈകോയുടെ കീഴിലാണ്​ സഞ്ചരിക്കുന്ന മാവേലിസ്​റ്റോറുകൾ പ്രവർത്തിക്കുക. അമ്പലപ്പുഴ, കുട്ടനാട് താലൂക്കുകളില്‍ രാവിലെ എട്ട്, 10, ഉച്ചക്ക്​ 12, രണ്ട്​, വൈകീട്ട്​ നാല്​ എന്നിങ്ങനെയാണ് സമയക്രമം. അമ്പലപ്പുഴ താലൂക്കില്‍ തിങ്കളാഴ്​ച രാവിലെ എട്ടിന് മണ്ണാത്തി ചന്തയിൽനിന്നാണ്​ തുടക്കം. പിന്നീട്​ വാറാന്‍ കവല, കസ്‍തൂര്‍ബ ജങ്ഷന്‍, പൊള്ളേത്തൈ, കാട്ടൂര്‍ എന്നിവിടങ്ങളി​െലത്തും. ചൊവ്വാ​​ഴ്​ച രാവിലെ എട്ടിന് വാടയ്‍ക്കല്‍ ജങ്ഷന്‍, ഗലീലയ, ഐ.എം.എസ് ജങ്ഷന്‍(പടിഞ്ഞാറ്), വിയാനി പള്ളി, ചള്ളി കടപ്പുറം എന്നിവിടങ്ങളിലുമെത്തും. കുട്ടനാട് താലൂക്കില്‍ തിങ്കളാഴ്​ച രാവിലെ എട്ടിന് കഞ്ഞിപ്പാടത്തെത്തും. വൈശ്യംഭാഗം, ചമ്പക്കുളം പള്ളി (കിഴക്കേക്കര), തായങ്കരി, ചങ്ങംകരി എന്നിവിടങ്ങളിലും ചൊവ്വാഴ്‍ച രാവിലെ എട്ടിന് നെടുമുടി ബോട്ട് ജെട്ടി, വേഴാപ്ര, കിടങ്ങറ, പുളിങ്കുന്ന് ജങ്കാര്‍ ജെട്ടി എന്നിവിടങ്ങളിലെത്തും. ചെങ്ങന്നൂര്‍ താലൂക്കില്‍ തിങ്കളാഴ്‍ച രാവിലെ ഒമ്പതിന് കൊഴുവല്ലൂര്‍, 10.30ന് പാറച്ചന്ത, 12.30ന് കല്ല്യാത്ര, 2.30ന് പുന്തല, അഞ്ചിന് മുളക്കുഴ. ചൊവ്വാഴ്‍ച രാവിലെ എട്ടിന് മഠത്തുംപടി, 10ന് ഇടനാട്, 12ന് കല്ലിശ്ശേരി, മൂന്നിന് പാണ്ടനാട് ഇല്ലിമല, അഞ്ചിന് മാന്നാര്‍ വള്ളക്കാലി. ചേര്‍ത്തല താലൂക്കില്‍ തിങ്കളാഴ്ച രാവിലെ എട്ടിന് എട്ടുപുരയ്ക്കല്‍, 10ന് തൈക്കാട്ടുശ്ശേരി കൂട്ടന്‍ചാല്‍, 11.30ന് തൈക്കാട്ടുശ്ശേരി പടിഞ്ഞാറ്, രണ്ടിന് ചീരാത്തുകാട്, 4.30ന് മാക്കേക്കടവ് എന്നിവിടങ്ങളിലും ചൊവ്വാഴ്ച രാവിലെ 8.30ന് റീത്താലയം, 10.30ന് തൈക്കല്‍ ബീച്ച്, 12ന് അന്ധകാരനഴി, 2.30ന് പുത്തന്‍കാവ് റെയില്‍വേ ക്രോസ്, അഞ്ചിന് മേനാശേരി ഭാഗങ്ങളിലുമെത്തും. കാർത്തികപ്പള്ളി താലൂക്കിൽ തിങ്കളാഴ്​ച രാവിലെ 8.30ന് കരുവാറ്റ എസ്.എൻ. കടവ് കാരാമുട്ടേൽ ജങ്‌ഷൻ, 10.30ന് ചെറുതന വടക്കേക്കര കടവൻകുളത്തുകടവ്, 12.30ന് വെള്ളംകുളങ്ങര ഇളവൻതറ ജങ്‌ഷൻ, 3.30ന് പല്ലന കുമാരകോടി, 5.30ന് കനകക്കുന്ന് ജെട്ടി എന്നിവിടങ്ങളിലും ചൊവ്വാഴ്​ച രാവിലെ 8.30ന് കണ്ടല്ലൂർ മാടമ്പി ക്ഷേത്രം, 10.30ന് മുക്കട, 12.30ന് കാക്കനാട്, 3.30ന് പടിയൂർ പഞ്ചായത്ത് ഓഫിസ്, 5.30ന് ഏവൂർ പനച്ചമൂട് ജങ്‌ഷനുകളിലുമെത്തും. എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സപ്ലൈകോ ഉൽപന്നങ്ങൾ സബ്സിഡി നിരക്കിൽ ലഭിക്കും. പൊതുവിപണിയിലെ വിലയെക്കാൾ 45 മുതൽ 50 ശതമാനംവരെ വിലക്കുറവുണ്ടാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.