വിദ്യാര്‍ഥികള്‍ക്ക്​ ആര്‍ട്ട് റൂം പദ്ധതി

ജില്ല പഞ്ചായത്തി​​േൻറതാണ്​ പദ്ധതി ആലപ്പുഴ: കോവിഡ്കാലത്തെ നീണ്ട ഇടവേളക്കുശേഷം സ്കൂളുകളിലെത്തിയ വിദ്യാർഥികള്‍ക്ക്​ ജില്ല പഞ്ചായത്ത് കൊച്ചി ബിനാലെ ഫൗണ്ടേഷനും അംബേദ്കർ സർവകലാശാലയുമായി ചേർന്ന് ആര്‍ട്ട് റൂം പദ്ധതി നടപ്പാക്കും. കുട്ടികളുടെ മാനസികസംഘർഷം ലഘൂകരിക്കാനും സർഗശേഷി വളര്‍ത്താനും പഠനനിലവാരം ഉയര്‍ത്താനുമായാണ്​ പദ്ധതി. അഭിരുചിക്കനുസരിച്ച് കലാസ്വാദനം നടത്തുന്നതിന് അവസരമൊരുക്കുന്നതിനൊപ്പം കലാവാസന പരിപോഷിപ്പിക്കുകയും വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ചവരെ അടുത്തറിയാന്‍ അവസമൊരുക്കുകയും ചെയ്യും. പുതിയ അറിവുകളിലൂടെ പഠനവും ജീവിതവീക്ഷണവും മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. ജില്ലയിലെ സ്കൂളുകളും വായനശാലകളും കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പാക്കുക. ആദ്യഘട്ടത്തിൽ മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിലാണ് ഇത്​ നടപ്പാക്കുന്നത്. തുടർന്ന് ജില്ലയിലെ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും. അധ്യാപകരെയും രക്ഷിതാക്കളെയും പൊതുജനങ്ങളെയും പങ്കാളികളാക്കും. ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ കെ.ജി. രാജേശ്വരി അധ്യക്ഷത വഹിച്ചു. കൊച്ചിൻ ബിനാലെ ഫൗണ്ടേഷൻ എ.ബി.സി പ്രോഗ്രാം കോഓഡിനേറ്റർ ബ്ലേസ് ജോസഫ് പദ്ധതി വിശദീകരിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ആര്‍. റിയാസ്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ വി.ആര്‍. ഷൈല, ജില്ല പഞ്ചായത്ത് സെക്രട്ടറി കെ.ആർ. ദേവദാസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. സ്വപ്നഭവനത്തിന് തറക്കല്ലിട്ടു ആലപ്പുഴ: പ്രസ്ക്ല‌ബി​ൻെറ ഭവനപദ്ധതിക്ക് തുടക്കമായി. ദൃശ്യമാധ്യമ പ്രവർത്തകൻ സാലി മുഹമ്മദിനാണ് സ്വന്തമായി ഭൂമിയും വീടുമെന്ന സ്വപ്നം യാഥാർഥ്യമാക്കുന്നത്. മണ്ണഞ്ചേരി പഞ്ചായത്ത് 16ാം വാർഡിൽ തമ്പകച്ചുവടിനുസമീപം വാങ്ങിയ മൂന്നേകാൽ സൻെറ്​ ഭൂമിയിൽ 500 സ്ക്വയർ ഫീറ്റിൽ വീട് നിർമാണം ആരംഭിച്ചു. ആലപ്പുഴ റോട്ടറി ഇൻറർനാഷനൽ ഡിസ്ട്രിക്ട് 3211 ഗ്ലോബൽ ഗ്രാൻഡ്​ സഹായത്തോടെ നിർമിക്കുന്ന വീടിന് എ.എം. ആരിഫ് എം.പി കല്ലിട്ടു. പ്രസ്ക്ലബ് പ്രസിഡൻറ്​ കെ.യു. ഗോപകുമാർ അധ്യക്ഷത വഹിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ്​ ടി.വി. അജിത്കുമാർ, റോട്ടറി ഇൻറർനാഷനൽ ഡിസ്ട്രിക്ട് ഗവർണർ കെ. ശ്രീനിവാസൻ, പഞ്ചായത്ത്​ അംഗങ്ങളായ ബിന്ദു സതീശൻ, ദീപ്തി അജയകുമാർ, റോട്ടറി ഭാരവാഹികളായ കെ.എസ്. ശശികുമാർ, ജയിംസ് പാലക്കൽ, സീനിയർ ജേണലിസ്​റ്റ്​ യൂനിയൻ ജില്ല സെക്രട്ടറി എ. ഷൗക്കത്ത് എന്നിവർ സംസാരിച്ചു. റോട്ടറി ഗ്ലോബൽ ഗ്രാൻഡ്​ പ്രോജക്​ട്​ മേധാവി ആർ. ശ്രീകുമാർ സ്വാഗതവും പ്രസ്ക്ലബ് സെക്രട്ടറി ആർ. രാജേഷ് നന്ദിയും പറഞ്ഞു. APL pressclub veedu ആലപ്പുഴ പ്രസ്​ക്ലബി​ൻെറ ഭവനപദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന വീടി​ൻെറ തറക്കല്ലിടൽ എ.എം. ആരിഫ്​ എം.പി നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.