ഗുണ്ടസംഘങ്ങളുടെ ഏറ്റുമുട്ടലിനിടെ സ​്​ഫോടനം: ​ഫോറൻസിക്​ ഫലം നിർണായകം

ആലപ്പുഴ: നഗരത്തിൽ സ്​ഫോടകവസ്​തു പൊട്ടി യുവാവ്​ മരിച്ച സംഭവത്തിന്​ പിന്നാലെ നാടൻ ബോംബ്​ കണ്ടെത്തിയ സംഭവത്തിൽ ഫോറൻസിക്​ ഫലം നിർണായകം. ചാത്തനാട് രാഹുൽ രാധാകൃഷ്ണ​ൻെറ വീട്ടിൽനിന്ന് കണ്ടെടുത്ത നാടൻ ബോംബി​ൻെറ അംശങ്ങൾ എറണാകുളം റീജനൽ ഫോറൻസിക്‌ ലാബിലാണ്​ പരിശോധനക്ക്​ അയച്ചത്​. ഇതി​ൻെറ ഫലമറിയാൻ ഒരാഴ്​ചയെങ്കിലും വേണ്ടിവരുമെന്നാണ്​ സൂചന. സ്ഫോടനത്തിൽ തോണ്ടൻകുളങ്ങര കിളിയൻപറമ്പ് അരുൺകുമാർ (ലേ കണ്ണൻ -29) കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് രാഹുൽ താമസിക്കുന്ന വീട്ടിൽനിന്ന് നോർത്ത് പൊലീസ് ബോംബ് കണ്ടെടുത്തത്. അതേസമയം, കണ്ണ​ൻെറ മരണകാരണം കൈവശമിരുന്ന ബോംബ് പൊട്ടിയാണെന്നാണ് പൊലീസി​ൻെറ അനുമാനം. കൈയിലിരുന്ന് പൊട്ടിയാലും എറിഞ്ഞ് പൊട്ടിച്ചാലുമുണ്ടാകുന്ന മുറിവുകൾക്ക് വലുപ്പത്തിൽ വ്യത്യാസമുണ്ടാകും. 19ന്​ വൈകീട്ട്​ 7.30ന്​ ചാത്തനാട്​ ശ്​മശാനത്തിന്​ സമീപത്തെ കിളിയൻപറമ്പിൽ ഗുണ്ടസംഘങ്ങൾ ഏറ്റുമുട്ടിയതിന്​ പിന്നാലെയാണ്​ സ്​ഫോടകവസ്​തു പൊട്ടി അരുൺകുമാ​ർ​ മരിച്ചത്​. സംഭവവുമായി ബന്ധപ്പെട്ട്​ നടത്തിയ അന്വേഷണത്തിൽ ചാത്തനാട്​ കോളനിയിലെ മനു അലക്​സിനെ വീട്ടിൽ കയറി വെട്ടിയ കേസിൽ കണ്ണ​ൻെറ സംഘത്തിൽപെട്ട അഞ്ചുപേ​െര പൊലീസ്​ നേര​േത്ത അറസ്​റ്റ്​ ചെയ്​തിരുന്നു. ഇതിന്​ പിന്നാലെയാണ്​ എതിർചേരിയിലെ രാഹുലി​ൻെറ വീട്ടിൽ നടത്തിയ പരിശോധനയിൽ നാടൻ ബോംബ്​ കണ്ടെടുത്തത്​. ഈ കേസിൽ അവലൂക്കുന്ന്‌ വൈക്കത്തുകാരൻ വീട് രേഷ്‌മ നിവാസിൽ രാഹുൽ രാധാകൃഷ്‌ണൻ (32), ഗേറ്റിങ്കൽ ഷിജോ ആൻറണി (ചിന്നുക്കുട്ടൻ -25) എന്നിവർ റിമാൻഡിലാണ്. ചാത്തനാട്​ പ്രദേശത്ത്​ ഗുണ്ടസംഘങ്ങൾ തമ്മിൽ ചേരിതിരിഞ്ഞ്​ ഏറ്റുമുട്ടിയ സംഘർഷത്തിന്​ പിന്നാലെ കണ്ണനെ സ്​ഫോടകവസ്​തു എറിഞ്ഞ്​ കൊലപ്പെടുത്തിയെന്ന സംശയവും നിലനിൽക്കുന്നുണ്ട്​. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതവരുത്താൻ നാടൻ ബോംബി​ൻെറ ഫോറൻസിക്​ പരിശോധനഫലം പുറത്തുവരണം. രണ്ടുകേസിലായി റിമാൻഡിലായ ഏഴുപ്രതികളെയും പൊലീസ്​ കസ്​റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.