സി.പി.എം നേതാവിനെ കാണാതായ സംഭവം: നേതൃത്വത്തിനെതിരെ അണികൾ

അമ്പലപ്പുഴ: പാർട്ടി ബ്രാഞ്ച്​ അംഗത്തെ കാണാതായ സംഭവത്തിൽ സി.പി.എം നേതൃത്വത്തി​ൻെറ മൗനം അണികളിൽ പ്രതിഷേധത്തിന് കാരണമാകുന്നു. തോട്ടപ്പള്ളി പൂത്തോപ്പ് ബ്രാഞ്ച്​ കമ്മിറ്റി അംഗമായ പൊരിയ​ൻെറ പറമ്പിൽ സജീവിനെ കാണാതായ സംഭവത്തിലാണ് അണികളിൽ അതൃപ്​തി പടരുന്നത്​. കഴിഞ്ഞ മാസം 29നാണ് മത്സ്യത്തൊഴിലാളി കൂടിയായ സജീവിനെ കാണാതായത്. തൊട്ടടുത്ത ദിവസം പാർട്ടി ബ്രാഞ്ച്​ സമ്മേളനം നടക്കാനിരിക്കെ ഇദ്ദേഹത്തെ കാണാതായത് രാഷ്​ട്രീയ വിവാദത്തിനാണ്​ വഴിതുറന്നത്. വള്ളത്തിൽ മത്സ്യബന്ധനത്തിനുപോയ സജീവ് ഉച്ചക്ക് തോട്ടപ്പള്ളി തുറമുഖത്തെത്തിയിരുന്നു. പിന്നീടാണ് കാണാതായത്. സി.പി.എം പ്രവർത്തകനെ രണ്ടാഴ്​ച പിന്നിട്ടിട്ടും കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ്​ അണികൾ രംഗത്തെത്തിയത്. ​പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നാണ്​​ പ്രവർത്തകർ പറയുന്നത്​. അതിനിടെ, ചോദ്യം ചെയ്യലി​ൻെറ പേരിൽ പാർട്ടി പ്രാദേശിക നേതാവ് മുരളിയെ പൊലീസ് ക്രൂരമായി മർദിച്ചെന്ന പരാതിയും വിവാദത്തിന് കാരണമായിട്ടുണ്ട്. കാണാതായ സജീവ​ൻെറ തിരോധാനത്തെ തുടർന്ന്​ വീട്​ സന്ദർശിച്ച പാർട്ടി സംസ്ഥാന കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ ജി. സുധാകരൻ ഇയാളെ കണ്ടെത്തണമെന്ന ആവശ്യം പൊലീസ്​ മുമ്പാകെ ശക്തമായി ഉന്നയിച്ചു. എച്ച്​. സലാം എം.എൽ.എ ഡി.ജി.പിക്ക്​ അടക്കം കത്തും നൽകി. എന്നാൽ, ഭരണപക്ഷത്തെ മുഖ്യ പാർട്ടിയുടെ പ്രവർത്തക​നെ കാണാതായ സംഭവത്തിൽ നേതൃത്വം ഗൗരവസമീപനം ഇനിയും സ്വീകരിച്ചിട്ടില്ലെന്നാണ്​ ആക്ഷേപം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.