ഇംഗ്ലീഷ് കവിത സമാഹാരം പ്രകാശനം ചെയ്തു

മാന്നാർ: വിദ്യാർഥിനിയുടെ ഇംഗ്ലീഷ് കവിത സമാഹാരം 'ആഷസ് ടു ഫയർ' പ്രകാശനം ചെയ്തു. മാന്നാർ കുട്ടംപേരൂർ പുത്തൻ ബംഗ്ലാവിൽ പ്രവാസിയായ നിസാമി​ൻെറയും ഹസീനയുടെയും മകൾ ഫാത്തിമ മുഹമ്മദ് നിസാമാണ് കവിതകൾ രചിച്ചത്. കടപ്ര പരുമല സിൻഡസ്മോസ് പബ്ലിക് സ്കൂൾ പ്ലസ്ടു വിദ്യാർഥിനിയാണ്. മന്ത്രി സജി ചെറിയാൻ പ്രകാശനം നിർവഹിച്ചു. യു.ഐ.ടി കോളജിൽ നടന്ന യോഗത്തിൽ സിൻഡസ്മോസ് പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ദീപ്തി നായർക്ക് മന്ത്രി കവിത സമാഹാരം കൈമാറി. യു.ഐ.ടി പ്രിൻസിപ്പൽ ഡോ. വി.പ്രകാശ് അധ്യക്ഷത വഹിച്ചു. യുവ എഴുത്തുകാരി പി.എ. ഷിഫാന കവിത സമാഹാരം പരിചയപ്പെടുത്തി. കവി ഒ.എസ്. ഉണ്ണികൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. മാന്നാർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ടി.വി. രത്നകുമാരി, മാവേലിക്കര ബ്ലോക്ക് പഞ്ചായത്തംഗം അനിൽ എസ്.അമ്പിളി, എ.ആർ സ്മാരക സമിതി ചെയർമാൻ പ്രഫ.പി.ഡി.ശശിധരൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ വി.ആർ.ശിവപ്രസാദ്‌, എസ്.ശാന്തിനി, മുൻ മെംബർമാരായ കെ.എ കരിം, മുഹമ്മദ് അജിത്, കവയിത്രിയുടെ പിതാവ് എ.കെ. നിസാം, ഫാത്തിമ മുഹമ്മദ് നിസാം എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.