മഴ, കുഴി, ഇരുട്ട്​; ദേശീയ പാതയിൽ അപകടങ്ങൾ പെരുകുന്നു

കായംകുളം: ദേശീയപാതയിലെ കുഴികൾ വെള്ളക്കെട്ടുകളായതോടെ അപകടങ്ങൾ പെരുകി. കുഴികളിൽ വീണ് 25 ഓളം അപകടങ്ങളാണ് രണ്ട് ദിവസങ്ങളിലായി ഉണ്ടായത്. വിഷം കഴിച്ചയാളുമായി പോയ ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞ്​ തിങ്കളാഴ് രാത്രി ഏഴ്​ പേർക്കാണ് പരിക്കേറ്റത്. പുതിയിടം ഭാഗത്താണ് വലിയ ഗർത്തമുള്ളത്. ഇവിടെ തിങ്കളാഴ്​ച മാത്രം ഒൻപത്​ അപകടങ്ങളുണ്ടായി. കെ.പി.എ.സി ജങ്​ഷൻ, കെ.എസ്.ആർ.ടി.സി, ഷഹീദാർ മസ്​ജിദ്, കരീലക്കുളങ്ങര തുടങ്ങിയ ഭാഗങ്ങളിലും നിരവധി കുഴികളാണുള്ളത്​. വഴിവിളക്കുകൾ തെളിയാത്തതാണ്​ രാത്രികാലങ്ങളിൽ കുഴികളിൽ വീണുള്ള അപകടങ്ങൾ കൂടാൻ കാരണം. ചേപ്പാട് മുതൽ കൃഷ്ണപുരം വരെ ചെറുതും വലുതുമായ നൂറോളം കുഴികളാണ് അപകട ഭീഷണി ഉയർത്തുന്നത്. പരാതി വ്യാപകമായതോടെ കുറെ കുഴികൾ നേരത്തേ അടച്ചിരുന്നു. മഴ ശക്തമായതോടെ വഴിപാട്​ അടക്കൽ നടത്തിയ കുഴികൾ അഗാധ ഗർത്തങ്ങളാവുകയായിരുന്നു. തൊട്ടടുത്ത് എത്തുേമ്പാഴാണ് കുഴികൾ മിക്കവാറും വാഹനം ഓടിക്കുന്നവരുടെ ശ്രദ്ധയിൽപ്പെടുക. അപ്പോൾ വാഹനങ്ങൾ വെട്ടിച്ചുമാറ്റാൻ നടത്തുന്ന ശ്രമവും അപകടം വർധിപ്പിക്കുന്നു. സ്ത്രീകളും രാത്രികാല യാത്രികരുമാണ് കൂടുതലായും അപകടത്തിൽപ്പെടുന്നത്. ചിത്രം: APLKY2HIGHWAY ദേശീയ പാതയിലെ കുഴികള​ിലൊന്ന്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.