പുസ്തകങ്ങൾ സൗജന്യമായി നൽകി

മണ്ണഞ്ചേരി: മദ്റസ പഠനത്തിന് വിദ്യാർഥികൾക്ക് സൗജന്യമായി പുസ്തകങ്ങൾ നൽകി വടക്കനാര്യാട് മുസ്‌ലിം ജമാഅത്ത്. ലോക്ഡൗൺ കാലത്തെ ബുദ്ധിമുട്ട് മനസ്സിലാക്കിയാണ് ജമാഅത്തിലെ നൂറോളം വിദ്യാർഥികൾക്ക് പുസ്തകങ്ങൾ നൽകിയത്​. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് വൃക്ഷത്തൈകളും വിതരണം ചെയ്തു. ജമാഅത്ത് പ്രസിഡൻറ്​ ഷുക്കൂർ അധ്യക്ഷത വഹിച്ചു. സുബൈർ ഹാഷിമി ഉദ്ഘാടനം ചെയ്തു. തമീം സഖാഫി മുഖ്യപ്രഭാഷണം നടത്തി. ജമാഅത്ത്​ കമ്മിറ്റി അംഗങ്ങളായ അഷ്‌റഫ്‌, സിദ്ദീഖ്, നൗഷാദ്, സൈദ്, മുജീബ് റഹ്മാൻ മൗലവി എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.